പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ഓർമ്മകൾ ബാക്കിയായ്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജോയ് നെടിയാലിമോളേല്‍

അന്നൊരു ഞാറാഴ്ച ദിവസ്സമായിരുന്നു. എല്ലാവരും പള്ളിയിൽ അണിഞൊരുങി എത്തിയിട്ടുണ്ട്.

ഭക്തി നിർഭരമായ പ്രഭാത പ്രാത്ഥനയും കുർബ്ബാനയും കഴിഞു.

അന്നായിരുന്നു ആലീസ്സിന്റെ ഭർത്താവിന്റെ ഓർമ്മ ദിവസ്സവും.

ഓർമ്മ ദിവസ്സത്തിൽ മരിച്ചയാൾക്കുവേണ്ടി വീട്ടുകാർ നടത്തുന്ന പ്രത്യേക പ്രാത്ഥനയാണ്‌ ധൂപപ്രാർത്ഥന.

കപ്യാർ പുൽപ്പായ് തറയിൽ വിരിച്ചു. തല ഭാഗത്ത് കുരിശും ഇരുപുറവുമായി മെഴുകു തിരികളും കത്തിച്ചുവെച്ചു. ആലീസ്സും കുട്ടികളും സാങ്കല്പ്പിക ദേഹം കിടക്കുന്ന പുൽപ്പായ്ക്കടുത്തേക്ക് ചേർന്നു നിന്നു.

ഇപ്പോൾ ആലീസ്സ് കുരിശ് പിടിച്ചു നില്ക്കുന്നതായും കുട്ടികൾ ഇരുപുറവും മെഴുകുതിരിക്കാലുകൾ പിടിച്ചു നില്ക്കുന്നതായും എന്റെ മനോമുകുരത്തിൽ തെളിഞുവന്നു.

ആലിസ്സിന്റെയും കുട്ടികളുടെയും കണ്ണുകളിൽ കണ്ണുനീർ തളം കെട്ടുന്നത് ഞാനറിഞു.

അവരുടെ മുഖഭാവം കണ്ടപ്പോൾ എന്റെ ഹൃദയത്തിലും ഓർമ്മകൾ ഓടിയെത്തി. അപ്പന്റെ വേർപാട്......അമ്മയുടെ വേർപാട്....അങനെ ഒത്തിരിയൊത്തിരി കരളലിയിക്കുന്ന പല ദൃശ്യങളും മനസ്സിനെ മഥിക്കുന്നുണ്ടായിരുന്നു. ഞാനറിയാതെ എന്റെ കണ്ണുകളും നനഞു. ആരും അറിയാതെ ഞാനും എന്റെ കണ്ണുകൾ തുടച്ചു.

പറക്കമുറ്റാത്ത രണ്ടു പെൺകുട്ടികളാണ്‌ കറിയാച്ചനുണ്ടായിരുന്നത്. മരിക്കുന്നതി നു മുമ്പ് അയാൾ ഒരു നിമിഷമെങ്കിലും തങളുടെ മക്കളെക്കുറിച്ച് ഓർത്തിരുന്നെങ്കിൽ ഈ കൊടുംങ്കൈക്ക് പുറപ്പെടില്ലായിരുന്നു. എങനെ ചിന്തിക്കാൻ.....ലഹരിയിൽ എല്ലാം മറക്കുകയായിരുന്നു.

ആലീസ്സ് ദേഷ്യപ്പെടുമായിരുന്നു. അല്ല ശകാരിക്കുമായിരുന്നു അയാളെ. കാലു കുഴഞു ചെന്നാലും പപ്പാ എന്നു വിളിച്ച് ഓടി എത്തുന്ന പെണ്മക്കൾ. എത്ര സ്നേഹമാണ്‌ ആ കുട്ടികൾ പപ്പയ്ക്ക് കൊടുത്തിരുന്നത്.

കുർബ്ബാനക്ക് ശേഷമുള്ള പ്രസംഗത്തിനിടയിൽ അച്ചൻ എത്രയൊ തവണ ഓർമ്മപ്പെടുത്താറുണ്ട് കുടുംബത്തിൽ ഭാര്യ ഭർത്താക്കന്മാർ അനുവർത്തിക്കേണ്ട കാര്യങൾ. അച്ചന്റെ നീണ്ട പ്രസംഗം കഴിയുമ്പോൾ എല്ലാരും പറയും നല്ല പ്രസംഗമായിരുന്നു എന്ന്.

പള്ളിപ്പടികൾ ഇറങിക്കഴിഞാൽ കുർബ്ബാനയും, കുർബ്ബാന കൈക്കൊണ്ടതും, അച്ചൻ പ്രസംഗിച്ചതും എല്ലാം മറക്കും. വീട്ടിൽ ബാക്കിയിരിക്കുന്ന മദ്യക്കുപ്പിയിലേക്കോ അല്ലെങ്കിൽ മദ്ധ്യഹ്ന്ന ഭോജനത്തിനായി കറിവെയ്ക്കേണ്ട ഫ്രിജ്ജിലെ ഫ്രീസ്സറിൽ കാത്തിരിക്കുന്ന പച്ച മീനേക്കുറിച്ചോ....അങനെ പലതും മനസ്സിൽ ചികഞെടുത്തുകൊണ്ടായിരിക്കും വീട്ടിലേക്കുള്ള മടക്ക യാത്ര..

അച്ചൻ കറിയാച്ചനെ എത്രയൊ തവണ മാറി മാറി ഉപദേശിച്ചിട്ടുള്ളതാണ്‌. എന്നിട്ടും ഒരു കുറവും കണ്ടില്ല അയാളുടെ സ്വഭാവത്തിന്‌. ആയാൾക്ക് എല്ലാത്തിനോടും ഈർഷ്യയാണ്‌. ആലിസ്സിനോടും. ഉപദേശിക്കുന്നവരോടും.

സ്വയം അദ്ധ്വാനിക്കുന്ന പൈസയിൽ നിന്ന് അല്പം കുടിച്ചുപോയി. താൻ കൈവിട്ട് ഒരിക്കലും കുടിച്ചിരുന്നില്ല. കണക്ക് ചോദ്യവും പുറകെ ശകാരങളും ആയപ്പോൾ എല്ലാം അതിരു കടന്നുപോയി. ഒന്നും മനപ്പൂർവ്വം ആയിരുന്നില്ല.

ശകാരങൾ കൂടിയപ്പോൾ കുടിയും കൂടി. തന്നേക്കാൾ ഒരുപടി മുന്നിലാണ്‌ അവൾക്ക് മത്ത് പിടിച്ചിരിക്കുന്നതെന്ന് വാക്വാദങൾ കേട്ടാൽ ആർക്കും മനസ്സിലാകും.

ഒരിക്കലും അവൾക്ക് തോല്ക്കാൻ ഇഷ്ടമില്ലായിരുന്നു. ഇനി അതു സാരമില്ലെന്നുതന്നെ വയ്ക്കാം. അല്പം സമാധാനമെങ്കിലും കിട്ടുമെന്നു വാഞ്ചിച്ച നാളുകൾ ഉണ്ടായിരുന്നു.

കുട്ടികൾ പറഞു. “ഈ മമ്മിക്കൊന്നു മിണ്ടാണ്ടിരുന്നൂടേ....പപ്പയുടെ പറ്റിറങുമ്പോൾ ശാന്തമായിക്കൊള്ളും..”

“മിണ്ടാണ്ടിരുന്നോണം രണ്ടെണ്ണോം....”

മമ്മി ഉച്ചത്തിൽ അലറിയപ്പോൾ കുട്ടികൾ അടുക്കളയിലേക്ക് പോയി. വേറൊരു മുറിയില്ല കുട്ടികൾക്ക് പോയിരിക്കാൻ. മുൻ വശത്ത് ഒരു ചെറിയ വരാന്തയും ഒരു മുറിയും അടുക്കളയും മാത്രമുള്ള കുഞു വീട്. അടുക്കളയോടു ചേർന്ന വരാന്തയിലാണ്‌ കകൂസ്സും കുളിമുറിയും.

അയാൾ ജോലി കഴിഞു വരുന്നതുവരെ കുട്ടികൾ ആ കുടുസ്സു മുറിയിലിരുന്ന്‌ പഠിക്കും. മിടുക്കികളാണവർ പഠിത്തത്തിൽ. സ്കൂളിൽ അവർ നല്ല മാർക്കോടെ പാസ്സാകും.

അയാൾ എത്തിക്കഴിഞാൽ, കുടിച്ചിരിക്കുന്ന മദ്യത്തിനു ഉപ്പേരിയായി ആലീസ്സിന്റെ വക കുത്തുവാക്കുകൾ. സന്തുലതയിൽ നിന്നിരുന്ന അയാളുടെ ലഹരി അപ്പോൾ നുരഞു പൊന്തും.

പിന്നെ അടുക്കളയുടെ കോണിൽ പതുങും കുട്ടികൾ രണ്ടുപേരും. തുടർന്നുള്ള പഠിത്തം അടുക്കളയിൽ തുടരും. അപ്പോൾ മുറിക്കുള്ളിൽ കറിയാച്ചനും ആലീസ്സുമായുള്ള വാക്വാദങൾക്ക് കട്ടിപിടിച്ചിരിക്കും.

വാക്വാദങളിൽ നിന്ന് കായിക ബലത്തിലേക്ക് കടക്കുമ്പോൾ കുട്ടികൾ ഓടിയെത്തും. അവർ ഇടയ്ക്ക് കയറുമ്പോൾ അയാൾ ശാന്തനാകും.

അപ്പോൾ കുട്ടികൾ പറയും “എല്ലാത്തിനും കാരണം മമ്മിയാണ്‌....!”

മിക്ക രാത്രികളിലും അയാൾ ഒന്നും കഴിക്കാതെയാണ്‌ കിടക്കാറുള്ളത്.

“എത്ര സുന്ദരനായിരുന്നതാണ്‌ പപ്പാ....ആകെ ക്ഷീണിച്ചു പോയിരിക്കുന്നു...!” കുട്ടികൾ പറഞു.

“പിന്നെ ഞാൻ കാരണാണോടി നിങടെ പപ്പ ഒണങിപ്പോയത്.....ദെവസ്സോം കുടീം കഴിഞ് പട്ടിണി കെടക്കുമ്പം ഓർക്കണാർന്നു...” നീരസ്സത്തോടെ അലീസ്സ് വെച്ചുനീട്ടുന്ന ആഹാരം കഴിക്കാതെ അയാൾ ശോഷിക്കുകയായിരുന്നു.

കുട്ടികൾക്ക് നേരെ കണ്ണുരുട്ടി ആലീസ്സ് അവർക്ക് വിളമ്പിക്കൊടുക്കും. എന്നിട്ട് ഒരു ചോദ്യവും.

“ഞാൻ കാരണമാണ്‌ എല്ലാം ഇങനെയായത് അല്ലേ....!”

ആ ചോദ്യം കേൾക്കുമ്പോൾ തന്നെ കുട്ടികളുടെ വയറും നിറഞിരിക്കും.

മുന്നിലിരിക്കുന്ന അന്നദാനം ദൈവം തന്നതാണല്ലോ എന്നു കരുതി രുചിപോലും നോക്കാതെ കുട്ടികൾ കഴിക്കും. മദ്യ ലഹരി കെട്ടടങുമ്പോൾ കറിയാച്ചൻ ആലീസ്സിനോട് നടന്നതൊക്കെ മറക്കാൻ കെഞ്ചാറുണ്ട്. പക്ഷെ ആലീസ്സ് അയാളെ അവഗണിക്കാറാണ്‌ പതിവ്.

കറിയാച്ചൻ ആലീസ്സിനെ പഴയ കാലങളിലേക്ക് കൂട്ടിക്കൊണ്ടുപോകാറുണ്ട്. കെട്ടിയ കാലം തൊട്ട്...അപ്പനേയും അമ്മയേയും കുടുംബത്തേയും വിട്ടുപോന്ന കാലംതൊട്ട്.....പച്ചപിടിച്ചുവന്ന ജീവിതനാളുകളേക്കുറിച്ച്....അങനെ എല്ലാത്തിനേക്കുറിച്ചും കെഞ്ചി അയാൾ ക്ഷമാപണം നടത്താറുണ്ട്.

“ ദേ...ഇനി കുടിച്ചിട്ടുള്ള കാരണം കൊണ്ടാണ്‌ നിനക്കെന്നെ ഇഷ്ടല്ലാത്തേന്നു വെച്ചാൽ ഇന്നു മുതൽ ഞാൻ കുടി നിർത്തിയിരിക്കുന്നു......നീയാണെ സത്യം....”

“വേണ്ടാ...നിങളെന്തു പറഞാലും ഇനി ഞാൻ നിങളെ സ്നേഹിക്കുന്ന പ്രശ്നമില്ല....!”

തന്റെ ചങ്കിലേക്ക് ഒരു കത്തി കുത്തിയിറക്കുന്ന പ്രതീതിയാണ്‌ കറിയാച്ചനു അനുഭവപ്പെട്ടത്..

കറിയാച്ചൻ പലതും ചിന്തിച്ചു കിടന്നു.

എന്നെങ്കിലും ഒരിക്കൽ ഇങനെയൊക്കെ സംഭവിക്കുമെന്ന് കറിയാചചൻ കരുതിയിരുന്നതാണ്‌. എല്ലാം തന്റെ തെറ്റുതന്നെ. തന്റെ പേരിൽ ഒന്നുമില്ലായിരുന്നു. ഇറങടാ എന്നു പറഞാൽ വെറും കയ്യോടെ ഇറങണം. ഉണ്ടാക്കിയതെല്ലാം അവളുടെ പേരിലാണ്‌. ഇറങിപോടാ എന്നു പറയാൻ ഇടം കൊടുക്കരുത്....അതിനു മുമ്പ് സ്വയം പോകണം.....!.

സന്ദർഭം കിട്ടുമ്പോഴൊക്കെ അച്ചൻ ആലീസ്സിനെ പറഞു മനസ്സിലാക്കി “ കറിയാച്ചനെ സ്വസ്ഥമായി വിട്ടേക്ക്....അദ്ദേഹം മാനസാന്തരപ്പെട്ട് സന്മാർഗ്ഗത്തിലേക്ക് തിരിച്ചു വന്നുകൊള്ളും എന്ന്.

അച്ചന്റെ വാക്കുപോലും ആലീസ്സ് മുഖവിലയായ്പ്പോലും എടുത്തില്ല.

മക്കൾ പറഞു ” പപ്പയില്ലാതാവുമ്പോൾ മമ്മി പഠിച്ചുകൊള്ളും....“

അതിന്‌ ആലീസ്സ് ഉത്തരം പറഞത് ” അതിയാൻ ജീവിച്ചിരിക്കുന്നതിലും ഭേദം മരിക്കുന്നതാണ്‌......!“

മമ്മിയുടെ പ്രതികരണം കേട്ട് കുട്ടികൾ തളർന്നുപോയി.

മദ്യ ലഹരിയിലും പാതി ഉറക്കത്തിലും ആയിരുന്ന കറിയാച്ചൻ ആലീസ്സു പറഞത് കേൾക്കുന്നുണ്ടായിരുന്നു.

അടുത്തുള്ള വീടുകളിൽ ലൈറ്റ് അണഞു തുടങി. ടെറസ്സുകളിൽ കൊതുകു വല കെട്ടി കിടക്കാനുള്ള തയ്യാറെടുപ്പുകൾ പലയിടത്തും നടക്കുന്നു. പാതി രാത്രി കഴിയുമ്പോഴുള്ള തണുത്ത കാറ്റിൽ എല്ലാം മറന്നുറങാം.

തെരുവു നായ്ക്കൾ ഓലിയിട്ടുകൊണ്ടിരുന്നു. ആ നായ്ക്കളിൽ ഏതോ ഒന്ന് കാലൻ കൂവുന്നുണ്ടായിരുന്നു.

അതു കേട്ട് ആലീസ്സ് പറഞു ” ഇതിയാനെ കൊണ്ടുപോകാൻ കാലൻ വന്നിട്ടുണ്ടായിരിക്കും.....!!.“

കുട്ടികൾ പൊട്ടിക്കരഞു “ മമ്മീ.....അങനെ പറയല്ലേ....”

നായ്ക്കളുടെ ഓലിയിടൽ നിന്നിരിക്കുന്നു. ഓലിയിട്ട് തളർന്ന് എല്ലാം ഉറങിയിട്ടുണ്ടാവും.

ചൂടിനു ശമനം വന്നു. തണുത്ത കാറ്റ് മന്ദമായി അടിക്കുന്നുണ്ട്. അക്കാശത്ത് നക്ഷത്രങൾ കണ്ണു ചിമ്മുന്നുണ്ടായിരുന്നു. മുറ്റത്തു നില്ക്കുന്ന മുല്ലയിലെ മൊട്ടുകൾ എല്ലാം പൂർണ്ണമായി വിരിഞു കഴിഞു. അതിന്റെ മണം നേരിയ കാറ്റിൽ പരക്കുന്നുണ്ട്. വരാന്തയിൽ നിന്ന് ജനാലയിൽ കൂടി അയാൾ മുറിക്കുള്ളിലേക്ക് എത്തിനോക്കി. കുട്ടികൾ രണ്ടും ഒരു ദിക്കിലേക്കും ആലീസ്സ് എതിർ ദിക്കിലേക്കും ചെരിഞു കിടന്നാണ്‌ ഉറങുന്നത്. അവസ്സാനമായി അവരെ നോക്കികണ്ട് ജനലിന്റെ പാളികൾ മെല്ലെ ചാരി. ബാക്കിയിരുന്ന മദ്യത്തിൽ വിഷം ചേർത്ത് അതയാൾ ഒറ്റയടിക്ക് കുടിച്ചു.

കറിയാച്ചൻ മരിച്ചിട്ട് ഒരു വർഷമായിരിക്കുന്നു.

ധൂപകുറ്റി ഉയർത്തിപ്പിടിച്ച് അതിന്റെ മേൽമൂടി പൊന്തിച്ച് ഒരു കയ്യിൽ കുന്തിരിയ്ക്ക പാത്രവുമായി കപ്യാർ അച്ചന്‌ അഭിമുഖമായി നിന്നു. ധൂപകുറ്റിയിൽ അച്ചൻ കുന്തിരിയ്ക്കം നിക്ഷേപിച്ച് കപ്യാരിൽ നിന്ന് ധൂപകുറ്റി ഏറ്റുവാങി. എന്നിട്ട് പുൽപ്പായിൽ കിടക്കുന്ന സാങ്കൽപ്പിക ദേഹത്തിനു ചുറ്റും അച്ചൻ ധൂപകുറ്റി വീശി. അതോടൊപ്പം കീർത്തനവും ചൊല്ലി. കൂടെ നിന്നവരും കീർത്തനത്തിൽ പങ്കു ചേർന്നു.

“ മൃതരായോരെ ജീവിപ്പിപ്പാനെഴുന്നെള്ളും രാജാ....

മുകിലഴകിന്മേലാഘോഷിതനാ…..യി…ടുന്നു....

നയവാന്മാർ തൻ മുൻ കൊമ്പിൻ നാദം കേട്ടിട്ട്...

അങ്കി അണിഞെതിരേല്പ്പാനായ് പോയീ….ടു….ന്നു…….!!”…

ധൂപകുറ്റിയിൽ നിന്നും കുന്തിരിയ്ക്കത്തിന്റെ സുഗന്ധം പേറിയ പുക അവിടമാകെ പരന്നു. നാസ്സാരന്ത്രങളിൽ കൂടി ആ സുഗന്ധം ഉള്ളിലേക്ക് നൂഴ്ന്നി റങുന്നുണ്ടായിരുന്നു. കുട്ടികൾക്ക് ദുഖം അടക്കിവെയ്ക്കാൻ കഴിഞില്ല. “എന്റെ പപ്പേ...” എന്നുറക്കെ കരഞു ഇളയ കുട്ടി. മൂത്തവളും അനുജത്തിയോടു ചേർന്നു കരഞു. പപ്പയിൽ നിന്ന് ധാരാളം സ്നേഹം അവർക്ക് ലഭിച്ചിരുന്നു. പപ്പയില്ലാതെപോയതും പപ്പയുടെ സ്നേഹ സാന്ദ്രമായ സ്വാന്തന വാക്കുകളും തലോടലുകളും ഇല്ലാതെപോയതിലും അവർ കുണ്ഠിതപ്പെട്ടു.

ആലീസ്സിന്റെ ഇരുകണ്ണുകളിൽ നിന്നും കണ്ണുനീർ ധാരമുറിയാതെ ഒഴുകുന്നുണ്ടായിരുന്നു അപ്പോൾ.

അവൾ പാശ്ചാത്താപത്തിന്റെ ആഴങളിൽ മുങിയിരിക്കുന്നു.

വിട്ടുവീഴ്ചയില്ലാത്ത തന്റെ അഹന്തയാണ്‌ ഇത്തരുണത്തിൽ കറിയാച്ചന്റെ ജീവനെടുക്കാൻ വിനയായത് എന്നറിഞ്ഞ നിമിഷങ്ങളായിരുന്നു അപ്പോൾ .

അവൾ ഓർത്തു “ നീ ഉണ്ടായിരുന്നെങ്കിൽ എനിക്ക് അല്ലൽ അറിയേണ്ടിവരുമായിരുന്നില്ല. മറ്റുള്ളവരുടെ കുത്തുവാക്കുകൾ കേട്ട് ജീവിക്കേണ്ടിവരില്ലായിരുന്നു.... വീട്ടിൽ നിന്നു പുറത്തിറങാത്ത ഞാൻ നീ പോയതുമുതൽ ജോലിയെടുക്കുന്നു.... മരണംകൊണ്ട് നീ എന്നെ തോല്പ്പിച്ചുകളഞു കറിയാച്ച......തോല്പ്പിച്ചു കളഞു......മാപ്പ്... മാപ്പ്..“

ആലീസ്സ് സാരിത്തുമ്പ്കൊണ്ട് മുഖം പൊത്തി കരഞു.

കറിയാച്ചന്റെ ആത്മാവ് ഒരുപക്ഷെ ഇപ്പോൾ ആലീസ്സിനു മാപ്പുകൊടുത്തിട്ടുണ്ടാവും......!!.

ജോയ് നെടിയാലിമോളേല്‍

മഹാരാഷ്ട്ര


Phone: 9011081016




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.