പുഴ.കോം > പുഴ മാഗസിന്‍ > ചോദിക്കുക > കൃതി

അഭിമന്യുവിനോട്‌ ചോദിക്കാം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അഭിമന്യു

ചോദ്യോത്തരം

************************************************************************

1. മനീഷ്‌ കോതമംഗലം

ചോദ്യം ഃ അടുത്ത വീട്ടിലെ പൊന്നമ്മയോട്‌ ഞാൻ രഹസ്യമായി സംസാരിക്കുന്നത്‌ എന്റെ ഭാര്യ കണ്ടു. ഇനിയിപ്പൊ എന്തുചെയ്യും?

ഉത്തരം ഃ മറ്റൊന്നും ചെയ്യാനില്ല- ഈ പാട്ടുപാടി കാത്തിരിക്കുക.

“മരണം വാതില്‌ക്കൽ ഒരുനാൾ.... മഞ്ചലുമായ്‌ വന്ന്‌....”

************************************************************************

2. മിത്രൻ, തിരുവനന്തപുരം

ചോദ്യം ഃ മന്ത്രി ചെർക്കളം അബ്‌ദുളള പൊട്ടുതൊട്ടതുകൊണ്ട്‌ ഇനി പളളിയിൽ കയറ്റില്ലെന്ന്‌ മുസ്ലീം നേതാക്കൾ. ഇത്‌ ശരിയാണോ അഭിമന്യൂ?

ഉത്തരം ഃ എന്ത്‌ ശരി. ചില മുസ്ലീം മന്ത്രിമാര്‌ ‘ഐസ്‌ക്രീം’ കഴിച്ചിട്ടുപോലും പ്രശ്നമില്ല പിന്നല്ലേ പൊട്ട്‌.

************************************************************************

3. സുധാകരൻ, അരുവിക്കര

ചോദ്യം ഃ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും പുതിയ സിനിമകൾ എന്തുകൊണ്ടാണ്‌ പൊളിഞ്ഞുപോകുന്നത്‌?

ഉത്തരം ഃ അരിയെത്തിയാൽ എല്ലാവരുടേയും ഗതി ഇതുതന്നാ സുധാകരാ..

**************************************************************

*********

4. അപ്പുക്കുട്ടൻ, യു.എ.ഇ.

ചോദ്യം ഃ അവൾ അതിസുന്ദരി, മുട്ടറ്റം മുടി, തങ്കത്തിൻ നിറം, വിടർന്ന കണ്ണുകൾ, വടിവൊത്ത ശരീരം... അവളെയൊന്ന്‌ പ്രേമിച്ചാലോ അഭിമന്യു..?

ഉത്തരം ഃ കുഴപ്പമില്ല.. അതിനുമുമ്പ്‌ കണ്ണാടിനോക്കി അപ്പുക്കുട്ടന്റെ നിജസ്ഥിതി മനസ്സിലാക്കിയാൽ നന്ന്‌.

************************************************************************

5. ടെക്‌സൺ സി.ജെ., ദമാം

ചോദ്യം ഃ ഞാൻ അതിഭീകരമായി ഒറ്റപ്പെടുന്നു. കൂട്ടിന്‌ ഏകാന്തത മാത്രം, ആരും എന്നെ ഇഷ്‌ടപ്പെടുന്നില്ല. തിരിച്ച്‌ ഞാനും, ഈ ലോകം നല്ലതോ ചീത്തയോ എന്ന ചോദ്യം കുറെ നാളായി എന്നെ അലട്ടുന്നു. ഞാൻ എന്തു ചെയ്യണം...?

ഉത്തരം ഃ സാരമില്ല. ഇതൊക്കെ മാറിക്കൊളളും. പക്ഷെ മരുന്ന്‌ കൃത്യമായി കഴിക്കണം.

************************************************************************

അഭിമന്യു

വായനക്കാർക്ക്‌ അഭിമന്യുവിനോട്‌ എന്തും ചോദിക്കാം. അഭിമന്യു ചക്രവ്യൂഹത്തിലെ അടവുകൾ പഠിച്ചവനാണ്‌ എന്നോർക്കുക. അഭിമന്യുവിനെ ഉത്തരം കിട്ടാതെ അടിയറവു പറയിക്കുന്ന ചോദ്യത്തിന്‌ 250 രൂപാ വിലയുളള പുസ്‌തകങ്ങൾ സമ്മാനമായി നൽകുന്നതാണ്‌. ഇ-മെയിലിൽ ചോദ്യങ്ങൾ ഇംഗ്ലീഷിലും അയക്കാവുന്നതാണ്‌. അത്‌ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതാണ്‌.


E-Mail: abhimanyu@puzha.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.