പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ജന്മങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കുക്കു കൃഷ്‌ണൻ

കവിത

മറപ്പുരക്കു പിന്നിലിരുന്നു മയങ്ങുന്ന

കുട്ടികളുടെ ഓർമ്മകളിൽ ഉറുഞ്ചിപ്പഴം-

പോലെ വഴുതിപ്പോയത്‌ - അമ്മ!

രാത്രിയിൽ പാൻപരാഗ്‌ നുണഞ്ഞ്‌-

ആടിയാടി കുഴഞ്ഞ ഭ്രാന്തൻ ജൽപ്പനങ്ങളുമായി-

അന്തിച്ചോറിലേക്ക്‌ ഒഴുകുന്ന മദ്യകുപ്പി - അച്‌ഛൻ!

മഴ നനഞ്ഞ്‌, പാതി നഗ്‌നനായി-

കറുത്ത പുകത്തുപ്പി, നഗരമദ്ധ്യത്തിലെ

മയക്കം വിടാത്ത തുറിച്ച നോട്ടം- ഏട്ടൻ!

ദൂരെ, കറുത്ത തെരുവിൽ ചതഞ്ഞരഞ്ഞ

ആത്മാവുമായി, നനഞ്ഞു കയറിയ ഉടുപ്പിൽ

പിഴച്ചുപോയത്‌ - ചേച്ചി!

അങ്ങകലെ ദുഷ്‌ടദൃഷ്‌ടികൾ എറിയുന്ന-

കപടനോട്ടങ്ങളും, കോളക്കുപ്പികളും

പതിവായ്‌ കണ്ടുമടുത്ത നരച്ച കാഴ്‌ചകളും

ഉറുമ്പരിച്ച റൊട്ടിക്കഷണങ്ങളും

വഴിയിറമ്പിൽ ആരോ കഴിച്ചുപേക്ഷിച്ച-

ഒരില ഉച്ചിഷ്‌ടവും.

വിരൽത്തുമ്പാൽ മറച്ച്‌ ‘അരികെ ഉറങ്ങാതെ-

ഞാനും അനിയത്തിയും പിന്നെ വിശപ്പും!


കുക്കു കൃഷ്‌ണൻ

പന്തല്ലൂർ വീട്‌,

ചൊവ്വന്നൂർ തപാൽ,

കുന്നംകുളം വഴി,

തൃശൂർ ജില്ല,

പിൻ - 680503.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.