പുഴ.കോം > പുഴ മാഗസിന്‍ > കവിത > ഗീതാഞ്ജലി > കൃതി

ഗീതം എഴുപത്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രവീന്ദ്രനാഥ് ടാഗോര്‍

പകലറുതിയായ് നിഴലുകളൂഴി-
പ്പരപ്പില്‍ നീളുന്നു; ജലത്തിനായ് പുഴ-
ക്കടവിലേക്കുഞാന്‍ നടന്നുനീങ്ങുന്നു;

തെളീനീരിന്‍ കളാരവത്തഅ,ലാകുല-
പ്പെടുന്നൊരന്തിവി,ണ്ണതേ സ്വരങ്ങളാല്‍
വിളിക്കയാ,ലിവള്‍ നടതുടരുന്നു;

നിരത്തിതാകെയും വിജനം; എന്‍ പ്രേമ-
തരംഗിണിയലയടിക്കുന്നു, കുളിര്‍-
പകര്‍ന്നിളം തെന്നല്‍ ചുഴലെ വീശുന്നൂ!

ഇനി,യിതുവഴി മടങ്ങുമോ? പുതു-
പരിചയക്കാരെ ലഭിക്കുമോ? അന്യ-
നൊരുവനാപൂഴക്കടവില്‍ തോണിയി-
ലിരുന്നുകൊണ്ടതാ മുരളിയൂതുന്നു!

കുടം നിറച്ചിങ്ങു മടങ്ങുവാന്‍ പുഴ-
ക്കടവില്‍ ഞാനിതാ പടിയിറങ്ങുന്നു!


കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

വിവ: ഏറ്റുമാനൂര്‍ സോമദാസന്‍

Previous Next

രവീന്ദ്രനാഥ് ടാഗോര്‍
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.