പുഴ.കോം > വിശകലനം > കവിത > കൃതി

പ്രതിമ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മോഹൻദാസ്‌ തെമ്പളളം

കവിത

ഇത്‌

പൂതന.

വിധിയിൽ

വെറുങ്ങലിച്ചുപോയ പ്രതിമ.

ഋതുക്കളിലിളകാതെ

തനിച്ചു നിൽക്കുന്നു.

വറ്റിപ്പോയ

സ്‌തനങ്ങളിൽ

രക്തത്തിന്റെ പാടുകൾ.

ഒക്കത്തുവച്ചു കൊടുത്തപ്പോൾ

ഒക്കെയും

ഊറ്റിക്കുടിച്ച പുത്രനെയോർത്ത്‌

ഇങ്ങനെ.

2

പൂതന-

വാക്കുകളിലറംപറ്റിയോൾ.

അധരങ്ങൾക്ക്‌

അല്‌പവ്യായാമമായി

കവലയിലെ

കളളനാണയമായി

ഊരുചുറ്റി

തളർന്നിരിക്കുന്നു,

മോക്ഷമില്ലാത്ത യാത്രിക.

3

പൂതന-

പഴയൊരു വാരിയെല്ലിന്റെ

കണക്കിൽ

ഒടിഞ്ഞ വാക്കുമായി

മുറിഞ്ഞ അധരവുമായി

കനവ്‌ നഷ്‌ടപ്പെട്ട്‌

തനിക്കു പറ്റിയ ചതിയിൽ

വിങ്ങിനിൽക്കുന്നു.


മോഹൻദാസ്‌ തെമ്പളളം
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.