പുഴ.കോം > ഉണ്‍‌മ > കഥ > കൃതി

വിലാപം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അശോകൻ അഞ്ചത്ത്‌

ഗ്രാമത്തിലെ ഏക തപാലാഫീസും നഷ്ടം പറഞ്ഞ് അടച്ചുപൂട്ടാന്‍ പോകുന്നെന്നറിഞ്ഞ നാട്ടിന്‍പുറത്തുകാരിയായ അമ്മ മകന് അവസാന കത്തെഴുതി.

' ഇത് മോനുള്ള അവസാനത്തെ എഴുത്താണ്. ഇബ്ടത്തെ എഴുത്താപ്പീസ് അടച്ചുപൂട്ടാന്‍ പോവാണെത്രെ . അല്ലെങ്കിലും മോനയക്കാറുള്ള അമ്മക്കുള്ള കത്തുമാത്രമായി പെരളിപ്പാടം കടന്ന് ശിപായിച്ചെക്കന്‍ ഇവ്ടെവരെ വരുമ്പോത്തന്നെ അവനെപ്പോഴും ദേഷ്യായിരുന്നു . ഈ തള്ളക്കൊരു മൊബൈല്‍ വാങ്ങി എസ്. എം. എസ് വിട്ടാപ്പോരേന്ന് ചോദിച്ച് . അമ്മക്കൊരു മൊബൈലും വേണ്ട. അതു കൊണ്ടു നടക്കാനും അമ്മക്കറിയില്ല. ആഴ്ചയിലാഴ്ചയില്‍ എഴുത്തിലൂടെ നിന്നെ കണ്ടോണ്ടിരിക്കണ അമ്മക്ക് കാണാനിനി മുതല് ആണ്ടിലൊരിക്കലെങ്കിലും നീ വരണം!

അശോകൻ അഞ്ചത്ത്‌
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.