പുഴ.കോം > ഉണ്‍‌മ > കഥ > കൃതി

ആചാരങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പി.കെ.സുധി

ആരാധകരാൽ വലയം ചെയ്യപ്പെട്ടിരുന്ന ആ പ്രേമഗായികയെ മയ്യത്തുനമസ്‌കാരത്തിന്‌ കടുംവിശ്വാസികൾ ഏറ്റെടുത്തപ്പോഴായിരുന്നു സ്‌നേഹത്തിന്റെ അവസാന മാത്രകൾ ആ ചേതനയില്ലാത്ത ദേഹത്തെ വിട്ടിറങ്ങിയത്‌. മുതുകിൽ സ്വർണ്ണവരകളുള്ള ചടുലരൂപിയായ ഒരണ്ണാറക്കണ്ണനായി അത്‌ പുനർജന്മമെടുത്തു. തന്റെ നാഥയ്‌ക്കായി ഒരുങ്ങുന്ന ഖബറിനുമുകളിൽ വീശിയ ഗുൽമോഹർ പൂങ്കുലകൾക്കിടയിലിരുന്ന്‌ അത്‌ താഴത്തെ ചടങ്ങുകൾക്കിടയിലിരുന്ന്‌ സാകൂതം വീക്ഷിച്ചു. ഠേ.........ഠേ.... ആചാരവെടികൾ പിളർന്നത്‌ ആ പൊൻദേഹത്തെ, ഖബറിനുള്ളിൽ സ്‌നേഹഗായികയുടെ ദേഹവും അപ്പോൾ മൺതുള്ളികളെ ഏറ്റുവാങ്ങുകയായിരുന്നു.

പി.കെ.സുധി

ലൈബ്രേറിയൻ

കോളജ്‌ ഓഫ്‌ എഞ്ചിനീയറിങ്ങ്‌

തിരുവനന്തപുരം - 16.


E-Mail: sudhipk 1989@yahoo.co.uk




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.