പുഴ.കോം > ഉണ്‍‌മ > കഥ > കൃതി

ഹായ് ആലൂക്കാസ്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വിശ്വൻ പടനിലം

ഇരുപതു പവന്റേതെന്നു ടീച്ചര്‍ തന്നെ പറഞ്ഞ നെക്ലസും , അനുബന്ധ ആടയാഭരണങ്ങളുമണിഞ്ഞ് സുസ്മരവദനയായി ക്ലാസെടുക്കുന്ന ടീച്ചറിന്റെ ചിത്രം അവന്‍ മൊബൈലില്‍ പകര്‍ത്തി കൂട്ടുകാര്‍ക്ക് പിക് ചര്‍ മെസ്സേജയച്ചു.

അതുകണ്ടപ്പോള്‍ അഭിമാനപൂര്‍വം ടീച്ചര്‍ ചിരിച്ചു ' ഹൊ, എന്തൊരു പൊലിപ്പ്...!'

സാരിയുടെ മടക്കുകള്‍ക്കിടയിലൂടെ അതൊന്നു കൂടി വിടര്‍ത്തിയിട്ടു.

കുട്ടികളുടെ സംഘ ശബ്ദം - '' ഹായ്... ആലുക്കാസ്..''

മുഖത്ത് വിരിഞ്ഞു വരുന്ന ചിരിയും തലയുയര്‍ത്തിയുള്ള നില്പ്പും . എന്തൊരെടുപ്പ്!

കുറച്ചു കൂടി നല്ലൊരു ചിരി ടീച്ചര്‍ അവനു സമ്മാനിച്ച് മൊബൈല്‍ തിരിച്ചു നല്‍കി. പിന്നെ ആശങ്കകളൊന്നുമില്ലാതെ അവന്‍ ചിത്രങ്ങള്‍ പിടിച്ചയച്ചുകൊണ്ടിരുന്നു. അഭിമാനം അരിച്ചിറങ്ങുകയും നുരച്ചുകയറുകയും ചെയ്യുന്ന മനസിനോടും ശരീരത്തോടും മല്ലടിച്ചുകൊണ്ട് ടീച്ചര്‍ , തിയറികളും ഹൈപ്പോതസിസുമൊക്കെ പഠിപ്പിച്ചുകൊണ്ടുമിരുന്നു.

വൈകുന്നേരം പോകാനിറങ്ങിയപ്പോള്‍ ടീച്ചറോട് അനുശ്രീ സങ്കോചത്തോടെ ഒരു രഹസ്യം ചോദിച്ചു - '' ടീച്ചറിന്റെ അരഞ്ഞാണം വെള്ളിയാണല്ലേ...?''

അവളുടെ കയ്യിലിരുന്ന മൊബൈലിലെ പിക്ച്ചര്‍ മെസേജ് കണ്ടപ്പോള്‍ അഭിമാനക്ഷയം തോന്നിയ ടീച്ചര്‍ മന്ത്രിച്ചു.

'' നാളെത്തന്നെ ആലൂക്കാസില്‍ പോയി സ്വര്‍ണ്ണത്തിന്റേതു വാങ്ങും. ...''

വിശ്വൻ പടനിലം
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.