പുഴ.കോം > ഉണ്‍‌മ > കഥ > കൃതി

ഭയം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സി. ഗണേഷ്‌

പാതിരാത്രിയിൽ ശബ്‌ദംകേട്ട്‌ ഞെട്ടിയുണർന്നു. ആരോ വീട്ടിനകത്തു കടന്നിട്ടുണ്ട്‌. പതുക്കെ മുറിയിൽ നിന്നു പുറത്തുകടന്ന്‌ ഉമ്മറവാതിൽക്കലെത്തി. വാതിൽ തുറന്നുകിടക്കുന്നു. ലൈറ്റിടാൻ നോക്കിയപ്പോൾ മനസ്സിലായി. ഫ്യൂസ്‌ ഊരിയിട്ടാണ്‌ കടന്നിരിക്കുന്നത്‌. ഫോൺ കേബിളും മുറിഞ്ഞുകിടക്കുന്നു.

അവൻ ഇരുട്ടിലെവിടെയോ പതുങ്ങിയിരിക്കുന്നുണ്ട്‌; തീർച്ച. വർഷങ്ങളുടെ അധ്വാനം ഇ​‍ൂ രാത്രിയോടെ അവസാനിക്കാൻ പോവുകയാണ്‌.

മകളുടെ വിവാഹം മുടങ്ങും. ഭാര്യയുടെ ആഭരണങ്ങൾ കള്ളൻ കൊണ്ടുപോകും. പാസ്‌ബുക്കുകളും ടി.വി.യും ഡി.വി.ഡിയും ഇ.സി.യും കൺമുമ്പിൽവച്ച്‌ കടത്തിക്കൊണ്ടുപോവും. എല്ലാറ്റിനും പുറമെ, ചിലപ്പോൾ ജീവനും അപകടത്തിലാവും. എത്ര നേരമായി ഞാനീയിരുട്ടിൽ പരതി നോക്കുന്നു, നടക്കുന്നു? അവനെന്താണൊന്നു വന്നുകിട്ടാത്തത്‌?

സി. ഗണേഷ്‌

1976-ൽ പാലക്കാട്‌ ജില്ലയിൽ മാത്തൂരിൽ ജനനം. ക്രിയാത്‌മക കഥാപാത്രങ്ങൾ, നനഞ്ഞ പതിവുകൾ, ചെമ്പകം (കഥകൾ) ഇണ&ജീവതം (നോവൽ) പ്രസിദ്ധപ്പെടുത്തി. അങ്കണത്തിന്റെ കൊച്ചുബാവ പുരസ്‌കാരം, നെഹ്‌റുയുവകേന്ദ്ര യുവഎഴുത്തുകാർക്കു നൽകുന്ന അവാർഡ്‌, ആലോചന സാഹിത്യവേദിയുടെ മുണ്ടൂർകൃഷ്‌ണൻകുട്ടി സ്‌മാരകപുരസ്‌കാരം എന്നിവ ലഭിച്ചു. സ്‌കൂൾ അദ്ധ്യാപകൻ. കാലടി ശ്രീശങ്കര സർവ്വകലാശാലയിൽ ഓണത്തെക്കുറിച്ച്‌ ഗവേഷണം നടത്തി.

ഭാര്യഃ സ്‌മിത ഗണേഷ്‌. മകൾഃ സ്‌നിഗ്‌ദ്ധ (തംബുരു).

വിലാസംഃ ഭാമിനി നിലയം, മാത്തൂർ പി.ഒ, പാലക്കാട്‌ - 678 571.


Phone: 9847789337
E-Mail: Ganeshcherukat@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.