‘നല്ലയിനം കഥ കായ്ക്കുന്ന ചെടിയാണ് സാർ.’
കൗതുകത്തോടെ വിത്ത് വാങ്ങി മുറ്റത്ത് കുഴിച്ചിട്ടു.
ചെടി വളരാൻ തുടങ്ങിയതോടെ പ്രശ്നങ്ങളും ആരംഭിച്ചു.
ഉളളിൽനിന്നും എപ്പോഴുമൊരു വിമ്മൽ, ഉറക്കമില്ലായ്മ ഇത്യാദി.
ഡോക്ടറെ കണ്ടു.
രോഗമൊന്നുമില്ലെന്നറിഞ്ഞതോടെ കാരണം കണ്ടെത്തി.
പകയോടെ ചെടിയെ വേരോടെ പിഴുത് റോഡിലേയ്ക്കൊരേറ്.
അപ്പോത്തന്നെ വലിയവായിലേ കോട്ടുവാ വന്നു. പിന്നെ, മൂടിപ്പുതച്ചു കിടന്നുറങ്ങി; സ്വസ്ഥമായി.