പുഴ.കോം > ഉണ്‍‌മ > കവിത > കൃതി

പൊതുജനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഭാനു പാങ്ങോട്‌

കവിത

എംപിമാർക്കില്ലെതിർ

എമ്മെല്ലേമാർക്കില്ല

മന്ത്രിമാർക്കെന്നല്ല

ഇല്ല ഗവർണ്ണർക്കും

പൗവ്വർ വിടാത്തൊരു

മാദ്ധ്യസ്ഥൻ പോലവേ

സ്‌പീക്കർക്കുമില്ലതി-

ലൊട്ടു വിയോജനം

ആകയാൽ തക്കത്തിൽ

വക്കം പറകയായ്‌ഃ

പോരയീ ശമ്പളം

പോരായ്‌മയെങ്ങളെ

വേട്ടയാടുന്നിതേ,

നിത്യച്ചെലവുകൾ

പോലും നടത്തുവാൻ

പറ്റാത്ത ശമ്പളം

കൂട്ടണം സത്വരം

സ്വീപ്പറും പീയൂണും

ക്ലാർക്കുമാസൂപ്രണ്ടും

ഞങ്ങളെക്കാളൊക്കെ

സാലറിവാങ്ങുവോർ,

ഏറെക്കുറഞ്ഞാ-

ലൊരുലക്ഷമെങ്കിലും

മാസവും കിട്ടിയാൽ

മുട്ടാതെ പോയിടാം!

കിമ്പളം കൂടാകിൽ

ഒക്കെ സുഭിക്ഷമായ്‌

തീർത്തിടാം ഭാവിയും

ഇല്ലൊട്ടു സംശയം

ഗാന്ധിതൻ ഉത്തമ

ശിഷ്യന്റെ വാക്കുകൾ

കേൾപ്പൂ കഴുതപോൽ

പാവം പൊതുജനം!


ഭാനു പാങ്ങോട്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.