പുഴ.കോം > ഉണ്‍‌മ > ഉപന്യാസം > കൃതി

ഒരു അന്തഃപുരക്കാഴ്‌ച

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുരേഷ്‌ ജി.

ലേഖനം

കോളയിലെ വിഷം എന്ന വാർത്തയ്‌ക്കപ്പുറം ഭീകരമാവുന്നത്‌ മറ്റൊരു വാർത്തയെന്നത്‌ വിചിത്രംതന്നെ.

‘പാർലമെന്റിലെ കാന്റീനുകളിൽനിന്ന്‌ കോള ഉടൻതന്നെ നീക്കം ചെയ്‌തു. അംഗങ്ങൾ ഹർഷാരവത്തോടെ ഈ വാർത്തയെ സ്വാഗതം ചെയ്‌തു.’

നൂറുകോടി ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന മാന്യദേഹങ്ങളുടെ ഭക്ഷണശാലയിൽ കൊടിയ വിഷങ്ങൾ ഉണ്ടാവാൻ പാടില്ല. ഉണ്ടായാൽ, വിഷക്കാറ്റിന്റെ ഒരംശമെങ്കിലും അവർക്കേറ്റാൽ, ഈ ജനസമൂഹത്തെ ആര്‌ നയിക്കും? ജനങ്ങൾ വിഷമോ കോളയോ എന്തെങ്കിമൊക്കെ കഴിച്ചു മരിക്കട്ടെ, അല്ലെങ്കിൽ മരിച്ചു ജീവിക്കട്ടെ...

അതുകൊണ്ടാണല്ലോ ഈ മഹാരാജ്യത്ത്‌ വിഷങ്ങളുണ്ടാവാൻ പാടില്ല എന്നാരും ചിന്തിക്കാത്തതും! അതിനുവേണ്ടി പ്രവർത്തിക്കാത്തതും...

ഒന്നു തീർച്ചയാണ്‌; അന്തഃപുരങ്ങളിൽ വിഷങ്ങളുണ്ടാവാം, അന്തഃപുരങ്ങളിൽ വിഷപാനീയങ്ങളുണ്ടാവാൻ പാടില്ല.

സുരേഷ്‌ ജി.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.