പ്ലാച്ചിമടകളിൽ
പൂതന പിന്നെയും
പേക്കിനാവായിപ്പുനർജ്ജനിച്ചു
പൂതനയൂറ്റുന്നു തണ്ണീർത്തടാകവും
തണ്ണീരുറയും മണിക്കിണറും
കംസന്റെ കൈപ്പണം പറ്റുംഭരണത്തിൻ
കിങ്കരൻ മൗനമായ്പ്പാർത്തു നില്പൂ
ലോകബാങ്കെന്ന ബകന്നു ചോറൂട്ടുവാൻ
ഭീമനായ് പോകണം നമ്മളെല്ലാം
കംസന്റെ കന്ദരംപേറിയ കിങ്കരാ
കൽത്തുറുങ്കാണു നിനക്കുമുന്നിൽ
പൂതനയ്ക്കിന്നിനി മോക്ഷമതേകുവാൻ
പുനർജനിച്ചീടുമോ കാർവർണ്ണാ നീ.