ഇല്ലിക്കുംഭത്തിൽ ഞാൻ സൂക്ഷിച്ച
കൊങ്ങിണിപൂക്കൾ
നിനക്കുവേണ്ടിയായിരുന്നു.
സ്ലേറ്റുപെൻസിൽ,
കറുമുറെ കടിച്ചുതിന്നതും
ചുണ്ടിൽ കറുപ്പുപുരണ്ടതും
നീ എന്നെ
സ്നേഹിക്കാത്തതിലുളള പ്രതിഷേധം.
നിന്റെ മറുപ്രണയം, കൊടികയറുമ്പോൾ
എന്റെ ഉളളിലും പുറത്തും
വെളളപ്പെരുവാഴകൾ കുലച്ചിരിക്കുന്നു
ഇപ്പോഴാണല്ലോ നിന്റെ നക്കാപ്പിച്ച
കൊങ്ങിണിക്കാടുകളിൽ
നിറയെയിപ്പോൾ കരിനിഴലുകൾ മാത്രം.