കറുപ്പ്
ഈ യുദ്ധത്തിന്റെ നിറം കറുപ്പ്,
ആകാശവും ഭൂമിയും കറുപ്പ്
ചില ഹൃദയങ്ങളും കറുപ്പ്
ചിലതിന് നിറവുമില്ല.
അമേരിക്ക
ചെന്നായ വരുന്നു
തിന്നാൻ നിന്നൂ-
കൊടുക്കാം.
നിന്നില്ലെങ്കിലും
തിന്നുമെന്നുറപ്പ്.
ഇറാഖ്
കുറെ ഇറച്ചിക്കഷ്ണങ്ങൾ
കുറെ എണ്ണപ്പാടങ്ങൾ
കുറച്ച് തോക്കുകൾ
ആരും കേൾക്കാത്ത
ചില ദീനസ്വരങ്ങളും.
യു.എൻ.
ഒരു പാവം ചെണ്ടക്കാരൻ
കൊട്ടുന്നു.... കൊട്ടുന്നു....
ആരും കേൾക്കാനില്ല.
ബങ്കർബസ്റ്റർ
ഞാനൊരു ആധുനിക മണ്ണിര
എന്നെ ക്ഷണിക്കേണ്ടതില്ല
ഞാൻ കിടിലംകൊളളിച്ച്
എപ്പോഴുമെത്താം.