പുഴ.കോം > ഉണ്‍‌മ > കവിത > കൃതി

കടല്‍ മാറ്റമോ?

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഇ എം എല്‍ നമ്പൂതിരി

കടലെന്തു ചൊല്ലി? നിന്‍ കാതില്‍
പിടക്കുന്ന കതിരോന്റെയുടലറ്റ
തലയും പിടിച്ചുകൊണ്ടലറി-
ക്കുതിച്ചെത്തിയവിടുന്നടിച്ചെത്തു-
മറിവിന്റെ മാറിലെക്കലിയീത്തുരുത്തിനെ
തിന്നു തീര്‍ക്കും ‘ ദിവ്യ’ മന്ത്രമോ?
മേടകള്‍ക്കതിസൗഖ്യമെന്നും വിളമ്പുന്ന
പുതുലോക മന്ത്രമോ?
വേദാഖ്യ വേദാന്ത ശാന്തതീരത്തിന്റെ
കതിര്‍മാല്യമിനിയും കശക്കുവാനോ
കടല്‍മാറ്റമുണ്ടാക്കുവാനോ?

ഇ എം എല്‍ നമ്പൂതിരി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.