അവനും അവളും കണ്ടുമുട്ടി
ചിരിച്ചു. അടുത്തു
ഹൃദയങ്ങൾ കൈമാറി
അടർത്തിയെടുത്തതുകൊണ്ടാവാം
ഹൃദയങ്ങൾ പെട്ടെന്നു ചീഞ്ഞുതുടങ്ങി
ഒടുവിൽ, നാറ്റം സഹിക്കാൻ വയ്യാതെ
അവൻ അവന്റെ വഴിയേ
അവൾ അവളുടെ വഴിക്കും!
സോണിയ സി. തെങ്ങമം