പുഴ.കോം > ഉണ്‍‌മ > കവിത > കൃതി

കമ്പ്യൂട്ടർ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എൻ.വിജയകുമാർ

ജാതകം നന്നെന്നു കമ്പ്യൂട്ടറോതുമ്പോൾ

കുംഭകുലുക്കിച്ചിരിക്കുന്ന പട്ടർക്ക്‌

തുമ്പിക്കുടവയർ കൊമ്പും തഴയ്‌ക്കുന്നു

കുംഭിപ്പുറത്തിടംപറ്റി രമിയ്‌ക്കുന്നു

അമ്പമ്പോ കൊമ്പും കുഴൽവിളിയും ചെണ്ട

മദ്ദളം കൈമണി-ചേങ്ങില തേങ്ങുന്നു

മോങ്ങുന്ന നായിന്റെ മോണപിളർത്തി-

യിട്ടൂത്തുന്നു കാക്കിയിട്ടപ്പോഴും കമ്പ്യൂട്ടർ

കുമ്പിട്ടിരിക്കുന്ന പട്ടർക്കു മുമ്പിലായ്‌

കൂമ്പാരമാകുന്നു പൂവും പ്രസാദവും

വമ്പറ്റപട്ടരേക്കൂപ്പുവാൻ വെമ്പിയ-

ങ്ങമ്പാരിയാളുമളവറ്റവെളളിയും

കണ്ടതും കേട്ടതും കേൾപ്പാനിരിപ്പതും

കണ്ടില്ല മിണ്ടില്ല മിണ്ടാനരുതല്ല

കണ്ടിവണ്ണം മനഃക്കണ്ണതിൽ കണ്ടു-

കണ്ണെപ്പൊഴുംപൂട്ടി ശ്ശിവ! ശ്ശിവ കമ്പ്യൂട്ടർ.


എൻ.വിജയകുമാർ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.