പുഴ.കോം > ഉണ്‍‌മ > ഉപന്യാസം > കൃതി

പുരോഗമന ലളിതപാചകം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

സദ്ദാംഹുസൈൻ വധശിക്ഷയ്‌ക്ക്‌ വിധേയനായതിനെ തുടർന്ന്‌ മലയാള കവിതയിൽ ഒരു ചുഴലി കൊടുങ്കാറ്റും വെള്ളപ്പൊക്കവും സംഭവിക്കുമെന്ന്‌ പ്രതീക്ഷിക്കപെട്ടു. അഴീക്കോട്‌ ഗർജ്ജിച്ചു. ഏഴാച്ചേരിയും പ്രഭാവർമ്മയും അനുതാപവിവശരായി. ഇവയൊഴികെ മറ്റൊന്നും സംഭവിച്ചില്ല. ഹർത്താലുകൾ രണ്ടുമൂന്നെണ്ണം ആ വികയിൽ നടത്തി. നാടെങ്ങും പോസ്‌റ്ററൊട്ടിച്ചു. പ്രതിഷേധസമ്മേളനങ്ങൾ നടത്തി. ചാനലുകൾ തോറും ഓടിനടന്നു കൂലങ്കഷമായി ചർച്ച ചെയ്തു. പോരാ, ഇവിടുത്തെ കവികളെവിടെ, ഒരു പാട്ടുപാടാൻ? ഭരണപക്ഷത്തെ ഒരു സാംസ്‌കാരിക ബുദ്ധിജീവി വിളിച്ചുചോദിയ്‌ക്കുന്നു “ഉറങ്ങിപ്പോയോ?” അതോ നാവിറങ്ങിപ്പോയോ?

കാവ്യരചനയ്‌ക്കാവശ്യമായ വിവരങ്ങൾ ബുദ്ധിജീവി തന്റെ ലേഖനത്തിൽ അക്കമിട്ടു നിരത്തിയിട്ടുണ്ട്‌ - ആരായിരുന്നു സദ്ദാം, എന്തായിരുന്നു സദ്ദാം, എങ്ങനെയായിരുന്നു സദ്ദാം ഇനിയെന്തായിരിക്കും എന്നെല്ലാം...

കവികൾ മേൽപറഞ്ഞ വിവരങ്ങൾ കഷ്‌ണിച്ചുവയ്‌ക്കുകയേ വേണ്ടൂ.... ലളിതപാചകം! പക്ഷേ ബോധശൂന്യരെന്ന്‌ മാറാപ്പേരുവീണ മലയാളകവി സമൂഹം അനങ്ങുന്നില്ല. അവർക്ക്‌ ബോധം തീരെ നശിച്ചിട്ടില്ലെന്നു സാരം. ന്യൂനപക്ഷങ്ങങ്ങളുടെ വോട്ട്‌ അവർക്ക്‌ വേണ്ടാത്തതിനാലാവുമോ...?




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.