പുഴ.കോം > കുട്ടികളുടെ പുഴ > ഉണ്ണിക്കഥ > > കൃതി

സ്വാമി വിവേകാനന്ദനും പുലിയും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സത്യൻ താന്നിപ്പുഴ

1886 ഫെബ്രുവരി മാസം 16 -ആം തീയതി ശ്രീരാമകൃഷ്ണ പരമഹംസന്‍ സമാധിയായി . ശ്രീരാമകൃഷ്ണശിക്ഷ്യന്മാരുടെയും മറ്റും ഭക്തന്മാരുടേയും നേതൃത്വസ്ഥാനം നരേന്ദ്രനു ലഭിച്ചു. നരേന്ദ്രന്‍ ലൗകിക ജീവിതത്തില്‍ നിന്നും പിന്മാറി . ശിക്ഷ്യന്മാര്‍ക്ക് ആശ്വാസവും പ്രചോദനവും നല്‍കി ജീവിതം സമര്‍പ്പിച്ചു.

1890 -ല്‍ ഭാരതത്തില്‍ ഉടനീളം സഞ്ചരിക്കുവാന്‍ നിശ്ചയിച്ചു. മൂന്നു വര്‍ഷക്കാലം ഭാരതത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ചു. ഭാരതത്തെപറ്റിയും ജനങ്ങളെപ്പറ്റിയും ഗഹനമായ അറിവു നേടി. പണ്ഡിത പാമര ഭേദമെന്യേ എല്ലാവരുമായി സൗഹൃദബന്ധം പുലര്‍ത്തി. രാജാക്കന്മാരും ദരിദ്രരുമായി സഹവര്‍ത്തിത്വം പുലര്‍ത്തി.

ഈ സഞ്ചാരകാലത്ത് രജപുത്താനയിലെ ഖേത്രി എന്ന സ്ഥലത്തെ രാജാവ് അജിത് സിംഹന്‍ സ്വാമിജിയെ കണ്ടു മുട്ടി. സ്വാമിജിയോട് രാജാവിന് സ്നേഹവും ആദരവും തോന്നി. ആ രാജാവാണ് സ്വാമിജിക്ക് വിവേകാനന്ദന്‍ എന്ന പേരു കൊടുത്തത്.

ഒരു ദിവസം അജിത് സിംഹന്‍ മഹാരാജാവും കൂട്ടുകാരും നായാട്ടിനു പോയി. സ്വാമിജിയേയും അവര്‍ വിളിച്ചു കൊണ്ടുപോയി വനത്തില്‍ ചെന്നപ്പോള്‍ സ്വാമിജി ഒരു മരച്ചുവട്ടില്‍ ഇരുപ്പുറപ്പിച്ചു . രാജാവും കൂട്ടുകാരും മൃഗങ്ങളെ വേട്ടയാടി നടന്നു .അല്പ്പ സമയം കഴിഞ്ഞപ്പോള്‍‍ ഒരു പുലി ഓടി സ്വാമിജിയുടെ മുന്നിലെത്തി നിര്‍ഭയനായി സ്വാമിജി ഇരുന്നിടത്തു നിന്നും അനങ്ങാതെ പുലിയെ സുക്ഷിച്ചു നോക്കി. പുലി സ്വാമിജിയെ ഉപദ്രവിക്കാതെ പിന്‍വാങ്ങി.

മഹാരാജാവും കൂട്ടുകാരും സ്വാമിജിയുടെ അടുത്ത് തോക്കുമായി ഓടിയെത്തി. അവരെ കണ്ടപ്പോള്‍‍ സ്വാമിജി ശാന്തനായി പറഞ്ഞു '' സന്യാസിമാര്‍ക്ക് സ്വയരക്ഷക്ക് തോക്കിന്റെ ഒന്നും ആവശ്യമില്ല. ഒരു പുലിക്കും അവരെ ഒന്നും ചെയ്യാന്‍ സാധിക്കില്ല. ദൈവസൃഷ്ടിയില്‍ പെട്ട യാതൊന്നും എന്നില്‍ നിന്നും ഭയപ്പെടാന്‍ ഇടവരാതിരിക്കട്ടെ '' മന:ധൈര്യം ആതമവിശ്വാസം ഇവ സ്വാമിജിയുടെ കൈമുതലായിരുന്നു.

Previous Next

സത്യൻ താന്നിപ്പുഴ

തൂമ്പായിൽ,

ഒക്കൽ പി.ഒ.,

പിൻ - 683 550.


Phone: 0484-2462084




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.