പുഴ.കോം > കുട്ടികളുടെ പുഴ > നഴ്സറി പാട്ട് > കൃതി

താളമേളങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിപ്പി പളളിപ്പുറം

നഴ്‌സറിപ്പാട്ട്‌

“ചെണ്ടക്കാരൻ ചിണ്ടൻമാമാ

ചെണ്ടയടിക്കണതെങ്ങനെയാ?”

“ഡമ്പട പടപട! ഡമ്പട പടപട

ഡിണ്ടക-ഡിണ്ടക-ഡിണ്ടണ്ടം!”

“താളക്കാരൻ കേളൂച്ചാരേ

താളമടിക്കണതെങ്ങനെയാ?”

“ജിഞ്ചിം ചകചക-ജിഞ്ചിം ചകചക

ജീയ്യക-ജീയ്യക-ജീയ്യഞ്ചം!”

“കൊമ്പുവിളിക്കും ചെമ്പൻചേട്ടാ

കൊമ്പുവിളിക്കണതെങ്ങനെയാ?”

“പെപ്പര പരപര-പെപ്പര പരപര

പെപ്പര-പെപ്പര-പെപ്പെപ്പേ!”

“ചെണ്ടേം താളോം കൊമ്പും കുഴലും

കൂടിച്ചേർന്നാലെങ്ങനെയാ?”

“ഡമ്പട പടപട-ജിഞ്ചിം ചകചക

പെപ്പര പരപര-പെപ്പെപ്പേ!”


സിപ്പി പളളിപ്പുറം
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.