പുഴ.കോം > കുട്ടികളുടെ പുഴ > നഴ്സറി പാട്ട് > കൃതി

ചുണ്ടെലിക്കല്യാണം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

നഴ്‌സറിപാട്ട്‌

അപ്പാപ്പിളേള മകൻ-ചിപ്പാപ്പിളേള മകൻ

ചുണ്ടെലിത്തമ്പിരാന്റെ-കല്യാണമായ്‌!....

ഓരെലി-ഓടിവന്ന്‌-ഓട്ടതുരന്നിടുന്നേ

രണ്ടെലി-കൂടിയിരുന്ന്‌ -തിണ്ടാട്ടം പറയുന്നേ

മൂന്നെലി-കൂടിയിരുന്ന്‌-മൂക്കുത്തിയണിയുന്നേ

നാലെലി-കൂടിയിരുന്ന്‌-നാകസ്വരമൂതുന്നേ

അഞ്ചെലി-കൂടിയിരുന്ന്‌-പഞ്ചായം പറയുന്നേ

ആറെലി-കൂടിയിരുന്ന്‌-ആടിക്കളിക്കുന്നേ

ഏഴെലി-കൂടിയിരുന്ന്‌-എഴുത്തുവായിക്കുന്നേ

എട്ടെലി-കൂടിയിരുന്ന്‌-കൊട്ടാരം പണിയുന്നേ

ഒമ്പതെലി-കൂടിയിരുന്ന്‌-കുമ്പളത്തേകേറിന്നേ!

പത്തെലി-കൂടിയിരുന്ന്‌-പത്തായം കരളുന്നേ!

അപ്പാപ്പിളേള മകൻ-ചിപ്പാപ്പിളേള മകൻ

ചുണ്ടെലിത്തമ്പിരാന്റെ-കല്യാണമായ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.