മഴ മഴ മഴ മഴ മത്തു മഴ
മാനം വിതറും മുത്തു മഴ
മഴ മഴ മഴ മഴ വിത്തു മഴ
മാനം ചൊരിയും വിത്തു മഴ
മഴ മഴ മഴ മഴ കളഭ മഴ
മാനം കുടയും കളഭ മഴ
മഴ മഴ മഴ മഴ പട്ടു മഴ
മാനം നൂൽക്കും പട്ടു മഴ
മഴ മഴ മഴ മഴ പവിഴ മഴ
മാനം വീഴ്ത്തും പവിഴ മഴ
മഴ മഴ മഴ മഴ ചാറ്റൽ മഴ
മാനം ചേറ്റും ചാറ്റിൽ മഴ
മഴ മഴ മഴ മഴ ജീവ മഴ
മാനം നൽകും ജീവ മഴ!
|