കണ്ണുണ്ടെന്നാൽ കാണില്ല
കാതുണ്ടെന്നാൽ കേൾക്കില്ല
വായുണ്ടെന്നാൽ തിന്നില്ല
വയറുണ്ടെന്നാൽ വിശപ്പില്ല
കൈയുണ്ടെന്നാൽ എടുക്കില്ല
കാലുണ്ടെന്നാൽ നടക്കില്ല
വീണാലൊട്ടും കരയില്ല
വീണ്ടും താനേ നിൽക്കില്ല
ചുണ്ടിൽ പുഞ്ചിരി മായില്ല
ചന്തം തെല്ലും കുറയില്ല
എന്നോടൊന്നും മിണ്ടില്ല
എന്നുടെ നല്ല കളിക്കുട്ടി!