പുഴ.കോം > കുട്ടികളുടെ പുഴ > നഴ്സറി പാട്ട് > കൃതി

എല്ലാം നമ്മളറിയേണം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രാജു കാഞ്ഞിരങ്ങാട്‌

ഒരിക്കൽ പച്ചവിരിഞ്ഞീടാൻ

തെളിനീരുറവയുണർന്നീടാൻ

മണ്ണിനെ പരിപാലിക്കേണം

മരങ്ങൾ നട്ടുവളർത്തീടുകിലൊരു

മധുവനമാകും ജീവിതവും

ഉരുകും വേനൽ താപം മാറ്റി

കുളിരേകിടും ജീവനവും

പ്രകൃതികനിഞ്ഞൊരു-

വരമാം ഭൂവിന്‌

കുന്നും, മലയും, പാറക്കെട്ടുകൾ

തോടുകൾ, കാടുകൾ, താഴ്‌വാരങ്ങളും

എല്ലാമെല്ലാമറിയുക നമ്മൾ

പാരിതിലെങ്ങും പ്രാണൻ-

നൽകാൻ

മണ്ണും, വിണ്ണും ഒന്നായ്‌ മാറും

ജലപീയൂഷം പെയ്‌തീടാനും

മരമതു നമ്മൾ വളർത്തേണം

കുഞ്ഞിനെ,യമ്മവളർത്തുംപോലെ

എല്ലാം പരിപാലിക്കുക നമ്മൾ

രാജു കാഞ്ഞിരങ്ങാട്‌

ചെനയന്നൂർ,

കാഞ്ഞിരങ്ങാട്‌. പി.ഒ.,

കരിമ്പം വഴി,

തളിപ്പറമ്പ്‌ - 670142,

കണ്ണൂർ ജില്ല.


Phone: 9495458138




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.