നമ്മൾക്കുണ്ടൊരു മുത്തച്ഛൻ
നന്മയെഴുന്നൊരു മുത്തച്ഛൻ
നമ്മുടെ നാടിനു സ്വാതന്ത്ര്യം
നേടിത്തന്നൊരു മുത്തച്ഛൻ!
അടിയും വെടിയും കൂസാതെ,
അടിപിടികൂടാൻ പോവാതെ,
അടിമച്ചങ്ങല പൊട്ടിക്കാൻ
പാടുകൾ പെട്ടു മുത്തച്ഛൻ!
നല്ലതുമാത്രം ചെയ്യാനും
നല്ലവരായിത്തീരാനും
വഴികാണിച്ചു മുത്തച്ഛൻ
‘ബാബ ുജി’ യെന്നൊരു മുത്തച്ഛൻ!