ഉണ്ണികളനവധി ഉണ്ടീ നാട്ടിൽ
ഊഴം പാർത്തു നടന്നീടുന്നു.
മണ്ണുണ്ണികളാണധികവുമെന്നാൽ
കുഞ്ഞുണ്ണികളോ പേരിനുമാത്രം.
പൊക്കക്കുറവിൽ പൊക്കം കണ്ടൊരു
പൊളിപറയാത്തൊരു കുഞ്ഞുണ്ണി
കച്ചത്തോർത്തിൽ രാജാവെന്ന്
ഊറ്റംകൊണ്ട്രു കുഞ്ഞുണ്ണി.
പപ്പടം വട്ടത്തിലായതുകൊണ്ടാവാം
പയ്യിന്റെ പാലുവെളുത്തതായി
ഇത്തരം ഊഹങ്ങൾ കാച്ചിവിടുന്നോരെ
പച്ചക്കു ചീന്തിയ കുഞ്ഞുണ്ണി.