വയറേ ശരണം പാടി നടക്കും പൊണ്ണത്തടിയന് കുഞ്ഞവറാന് കണ്ണില്‍ കണ്ടതു തിന്നു നടന്നു കയ്യും വായും കഴുകാതെ ! രോഗാണുക്കള്‍ മെല്ലേ മെല്ലേ കുഞ്ഞവറാനെ പിടി കൂടി വയറിനു വേദന പല്ലിനു വേദന വേദന വേദന സര്‍വത്ര ഒന്നും തിന്നാന്‍ കഴിയാതൊടുവില് നിലവിളിയായി പാവത്താന്‍ വൈദ്യരു വന്നു ഡോക്ടറു വന്നു ബഹളം കൊണ്ടൊരു പൊടി പൂരം! ആഹാരത്തിനു മുമ്പും പിമ്പും കയ്യും വായും കഴുകേണം ശുചിയായിട്ടു നടന്നില്ലെങ്കില്‍ രോഗം നമ്മെ പിടികൂടും.