പുഴ.കോം > കുട്ടികളുടെ പുഴ > നഴ്സറി പാട്ട് > കൃതി

മാന്ത്രികച്ചെണ്ട

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പുരുഷൻ ചെറായി

പണ്ടൊരു ചീനക്കാരന്‍ ' ചൂ' വിനു
ചെണ്ടയൊരെണ്ണം വഴിയില്‍ക്കിട്ടി
' ഡും ഡും ... ഡുംഡും ' കെട്ടിയപാടെ
ചെണ്ടയില്‍ നിന്നും ഭൂതം വന്നു
'' എന്തെടാ പയ്യാ, എന്നെ വിളിച്ചതു
എന്തായാലും ചോദിച്ചോളൂ''
'' ഭൂതത്താനെ , ഭൂതത്താനെ
ഭൂമിതൊടാത്തൊരു മാളിക വേണം''
'' ആയിക്കോട്ടെ '' ... പറയും മുമ്പെ
ആകാശത്തൊരു മാളീക വന്നു
മാളികയുള്ളില്‍ ‍ വാഴും നേരം
മോഹം തോന്നി - പെണ്ണിനെ വേണം
പെണ്ണായപ്പോള്‍ മക്കളു വേണം
മക്കളെ നോക്കാന്‍ ആളും വേണം
ഭൂതം കെട്ടിയ കൊട്ടാരത്തില്‍
' ചൂ' വിനു കിട്ടി പരമാനന്ദം
മാനത്തുള്ളൊരു നക്ഷത്രങ്ങള്‍
' ചൂ 'വിന്‍ സന്തതിയാണത്രെ !
'ചൂ' വൊരു രാജാവാണത്രെ!

പുരുഷൻ ചെറായി

“സൗരയൂഥം”, പണ്ടാരപ്പറമ്പിൽ, ചെറായി-683514.


Phone: 9349590642
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.