പണ്ടു പണ്ടു നമ്മുടെ നാടുവാണു മഹാബലി
കൊണ്ടുപോയി വാമനനാ നല്ല ഭൂപനെ
മറക്കാമോ മനോജ്ഞമാം ഗതകാല മഹത്വത്തെ
മനുജന്റെ മഹാസ്വപ്നം പുലര്‍ന്ന കാലം
ബലി നല്കി വാമനന്നു കനിവോടാ മഹാസ്വപ്നം
മറഞ്ഞല്ലോ പാതാളത്തില്‍ മഹാബലിക്കൊപ്പം
കള്ളമില്ല ചതിയില്ല സമത്വ സുന്ദര കാല
സ്മരണകള്‍ നമ്മള്‍ക്കുള്ളില്‍ കൊളുത്തിയോനെ
ഇന്നൊരിക്കല്‍ പൊന്നോണത്തിന് നാളില്‍ മാത്ര -
മോര്മ്മിക്കുന്നുന്നു
മാ ബലിയെ നമ്മളുടെ തമ്പുരാനെനാം