പുഴ.കോം > കുട്ടികളുടെ പുഴ > നഴ്സറി പാട്ട് > കൃതി

പട്ടാളം കുട്ടപ്പന്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കുസുംഷലാല്‍

പട്ടണക്കാട്ടിലെ പട്ടാളം കുട്ടപ്പന്‍
പാപ്പരായ് നാട്ടില്‍ തിരിച്ചുവന്നു
കിട്ടിയൊരഞ്ചെട്ടു തുട്ടുകൊണ്ടിട്ടയാള്‍
കൊട്ടയില്‍ മൊട്ടയെടുക്കലായി
കൂട്ടിനു കിട്ടുന്ന കൂട്ടരോടങ്ങേര്
' പട്ടാള വീര്യ'മടിച്ചു കാച്ചും!
'പട്ടാള പ്ലെയ്‌നി'ല്‍ പറന്നു കറങ്ങിപ്പ-
ണ്ടഞ്ചെട്ടു ബോംബയാള്‍ ഇട്ടകാര്യം
കൂട്ടായ് നടക്കുന്ന ചാത്തൂട്ടിച്ചേട്ടനോ-
ടൊട്ടു രസമായി വീമ്പടിക്കേ...
ഒട്ടു മുകളിലൂടട്ടഹാസസിച്ചൊരു
'ഡക്കോട്ട'യാവഴി പാഞ്ഞുപോയി.
മുട്ട നിറഞ്ഞൊരു കൊട്ട കുട്ടപ്പന്റെ
ഞെട്ടലില്‍ തട്ടിത്തെറിച്ചുപോയി!!
മുട്ടകളൊക്കെയും പൊട്ടിത്തകര്‍ന്നുപോയ്
കുട്ടപ്പന്‍ പൊട്ടിക്കരഞ്ഞുപോയി!!

കുസുംഷലാല്‍




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.