പുഴ.കോം > കുട്ടികളുടെ പുഴ > കുട്ടി നാടന്‍പാട്ട് > കൃതി

നാടൻ പാട്ടുകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിപ്പി പളളിപ്പുറം

പാട്ടുകൾ

കഥകഥയമ്മേ - കാനോത്തമ്മേ

കഥകഥയമ്മേ - കാനോത്തമ്മേ

നെന്മണികുത്തി - പുത്തരിചേറ്റി

പുത്തരി കൊണ്ടോയ്‌ -പാക്കഞ്ഞിവെച്ചു

പാക്കഞ്ഞി കുടിക്കാൻ-പ്ലാവിലതേടി

പ്ലാവില മൂട്ടിൽ-പായലുകണ്ടൂ

പായലുകഴുകാൻ-തോട്ടിലിറങ്ങി

തോട്ടിനകത്തൊരു - വാളേക്കണ്ടൂ

വാളേപ്പിടിക്കാൻ-വലയ്‌ക്കുപോയി

വലയുടെ നടുവിൽ-കീറലുകണ്ടൂ

കീറലുതുന്നാൻ-സൂചിക്കുപോയി

സൂചിതരാമോ? - കൊല്ലച്ചാരേ

നൂലുതരാമോ? - കൊല്ലത്തിയാരേ

(താളത്തിൽ ചൊല്ലി പഠിക്കേണ്ട ഒരു വായ്‌ത്താരി)

ആഴീ - തോഴീ - കൈവീശ്‌

ആഴീ തോഴീ - കൈവീശ്‌

അപ്പം തിന്നാൻ-കൈവീശ്‌

ആടയുടുക്കാൻ-കൈവീശ്‌

അച്ഛനെടുക്കാൻ-കൈവീശ്‌

അമ്മയെടുക്കാൻ-കൈവീശ്‌

മുത്തം ചാർത്താൻ-കൈവീശ്‌

അമ്മിഞ്ഞ കുടിക്കാൻ-കൈവീശ്‌

പിച്ചനടക്കാൻ-കൈവീശ്‌

പീപ്പിയെടുക്കാൻ-കൈവീശ്‌

പപ്പടം തിന്നാൻ-കൈവീശ്‌

അമ്മേടോമന കൈവീശ്‌!

(കുട്ടികൾ വട്ടമിട്ടിരുന്ന്‌ പാടുന്ന പാട്ട്‌, കൈകൾ വീശിക്കൊണ്ടാണ്‌ ഇതുപാടേണ്ടത്‌)

തുമ്പിതുളളൽപ്പാട്ട്‌

പൂവേപൊലി-പൂവേപൊലി

പൂവേപൊലി പൊൻപൂവേ!

ആ പൂ പറിക്കേണ്ട; ഈ പൂ പറിക്കേണ്ട

പൂവിന്മേലൊക്കെയും തുമ്പിയല്ലോ

പൂവു കൊഴിഞ്ഞാലോ; തുമ്പി പറന്നാലോ

തൃക്കാക്കരയപ്പൻ പിണങ്ങിയാലോ?

ആ പൂ പറിക്കണം; ഈ പൂ പറിക്കണം

പൂത്തുമ്പി പൊൻതുമ്പി പൂവാലൻ തുമ്പിയെ

വീട്ടിൽ വരുത്തണം; തിരുവോണമൂട്ടണം

പാട്ടുകൾ പാടീട്ട്‌ തുളളിയാടിക്കണം

പൂവേപൊലി-പൂവേപൊലി

പൂവേപൊലി പൊൻപൂവേ!

(ഓണക്കാലത്തെ തുമ്പിതുളളൽ എന്ന വിനോദവുമായി ബന്ധപ്പെട്ട പാട്ട്‌)

സിപ്പി പളളിപ്പുറം




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.