നെയ്യപ്പം
അയ്യപ്പന്റെ അമ്മ
നെയ്യപ്പം വാങ്ങി
കാക്കച്ചി കൊത്തി
തോട്ടിൽ കൊണ്ടിട്ടു
തോണിക്കാരൻ തൊമ്മി
തോട്ടിലേയ്ക്ക് ചാടി
മുങ്ങിപ്പൊങ്ങിയപ്പോൾ
കൈയിലോ നെയ്യപ്പം
ആനപ്പാറ
കറുകറുപ്പ് കാക്ക
വെളുവെളുപ്പ് കൊക്ക്
പാല്പോലെ പൂച്ച
പാറപോലെ ആന.
ക്രീ ക്രീ
മഴ പെയ്യുമ്പോൾ ക്രീ ക്രീ
മഴയിലിരുന്നൊരു പീക്രി
ക്രീ ക്രീ പിന്നെ കോക്രി
കാട്ടി രസിയ്ക്കും മാക്രി
മണി.കെ.ചെന്താപ്പൂര്
മണി കെ.ചെന്താപ്പൂര്, നാളെ ബുക്സ്, ഗ്രാമം മാസിക, കൊല്ലം - 691 577. ഫോൺ ഃ 0474 707467