പുഴ.കോം > കുട്ടികളുടെ പുഴ > നോവല്‍‌ > അദ്‌ഭുതലോകത്തില്‍ ആലീസിന്റെ സാഹസികകൃതൃങ്ങള്‍ > കൃതി

ഭ്രാന്തന്‍ ചായസല്‍ക്കാരം(തുടര്‍ച്ച)

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ലൂയിസ്‌ കരോൾ

ഇതിന് ആലീസിന് മറുപടി പറയാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് അവള്‍ കുറച്ചു ചായയും റൊട്ടിയും വെണ്ണയും എടുത്തു കഴിച്ചു . എന്നിട്ട് ചോദ്യം ആവര്‍ത്തിച്ചു ‘’ എന്തുകൊണ്ടാണ് അവര്‍ കിണറിന്റെ അടിത്തട്ടില്‍ താമസിച്ചത്?’‘

കുറച്ചു നേരം ആലോചിക്കേണ്ടി വന്നു. എലിക്ക് ഉത്തരം പറയാന്‍. ‘’ അത് ഒരു ചക്കരപ്പാവ് കിണറായിരുന്നു.’‘ ‘’ അങ്ങനെ ഒന്നില്ല ! ‘’ ആലീസ് ദേഷ്യത്തോടെ പറഞ്ഞു തുടങ്ങിയതാണ് . അപ്പോഴേക്കും ‘’ ശ്! ശ്! ‘’ എന്നു മുയല്‍ വിലക്കി . എലി ശുണ്ഠി യെടുത്തു : ‘’ മര്യാദയ്ക്കു പെരുമാറാനറിയില്ലെങ്കില്‍ , നീ തന്നെ കഥ മുഴുവനാക്കിക്കോ.’‘ ‘’ അയ്യോ വേണ്ട ,’‘ ആലീസ് പെട്ടന്നു വിനയം കൈക്കൊണ്ടു ‘’ ഇനി ഞാന്‍ ഇടക്കു കയറുകയില്ല ഒഎഉ പക്ഷെ , അങ്ങനെത്തെ കിണര്‍ ഉണ്ടായിരിക്കാം’‘ ‘’ഉണ്ടായിരിക്കാമെന്നല്ല, തീര്‍ച്ചയായും ഉണ്ടായിരുന്നു ‘’ എലി ധിക്കാരത്തോടെ പറഞ്ഞു എന്തായാലും അവന്‍ കഥ തുടരാന്‍ സമ്മതിച്ചു. ‘’ ഈ മൂന്നു സഹോദരിമാരും വരക്കാന്‍ പഠിച്ചു’‘ ‘’ എന്താണവര്‍ വരച്ചത്?’‘ വാഗ്ദാനം വിസ്മരിച്ച് ആലീസ് ചോദിച്ചു പോയി. ‘’ ചക്കരപ്പാനി’‘ അലക്ഷ്യഭാവത്തില്‍ എലി പറഞ്ഞു. ‘’ എനിക്ക് കഴുകിയ ഒരു കപ്പ് വേണം,’‘ തൊപ്പിക്കാരന്‍ പറഞ്ഞു. ‘’ നമുക്ക് ഓരോ കസേര മാറിയിരിക്കാം’‘ തൊപ്പിക്കാരന്‍ അടുത്ത് ഒഴിഞ്ഞു കിടന്ന കസേരയിലേക്കിരുന്നു. എലിയും നീങ്ങിയിരുന്നു . മാര്‍ച്ച് മുയല്‍ എലിയുടെ സ്ഥാനത്തേക്കും മനസില്ലാമനസ്സോടെ ആലീസ് മുയലിന്റെ ഇരിപ്പിടത്തിലേക്ക് മാറി. തൊപ്പിക്കാരനു മത്രമേ ഈ സ്ഥാനമാറ്റം കൊണ്ട് ഗുണമുണ്ടായുള്ളു. ആലീസിനു കിട്ടിയത് മുമ്പത്തേക്കാള്‍ മോശം സ്ഥലമാണ്. തൊട്ടു മുമ്പേ മുയല്‍ പാല്‍ നിറച്ച ജഗ്ഗ് പ്ലേറ്റിലേക്കു തട്ടി മറിച്ചിരുന്നു.

എലിയെ വീണ്ടു പ്രകോപിപ്പിക്കരുതല്ലോ , ആലീസ് വളരെ കരുതലോടെ തുടങ്ങി :‘’ എനിക്കു മന്‍സ്സിലായില്ല എവിടെയാണവര്‍ ചക്കരപ്പാവ് വരച്ചത്?’‘ ‘’ വെള്ളമുള്ള കിണറ്റില്‍ ജലത്തെ വരക്കാമല്ലോ അതുപോലെ ചക്കരപ്പാവ് കിണറ്റില്‍ ചക്കരപ്പാവ് വരച്ചു കൂടെ ; വിഡ്ഢി,’‘ തൊപ്പിക്കാരന്‍ പറഞ്ഞു. ‘’ പക്ഷെ, അവര്‍ കിണറിനുള്ളിലയിരുന്നല്ലോ,’‘ തൊപ്പിക്കാരന്റെ അധിക്ഷേപം കേള്‍ക്കാത്തമട്ടില്‍ ആലീസ് വാദിച്ചു. ‘’ തീര്‍ച്ചയായും വര്‍ക്കു സുഖമായിരുന്നു’‘ എലി തുടര്‍ന്നു ഈ മറുപടി പാവം ആലീസിനെ ചിന്താകുഴപ്പത്തിലാക്കിയതിനാല്‍ എലിയുടെ കഥ പറച്ചിലിനു കുറേ നേരത്തേക്ക് തടസ്സം നേരിട്ടില്ല. ‘’ അവര്‍ വരയ്ക്കാന്‍ പഠിക്കുകയായിരുന്നു ‘’ കോട്ടുവായിടുകയും കണ്ണു തിരുമ്മുകയും ചെയ്തുകൊണ്ട് എലി പറഞ്ഞു . അതിന് ഉറക്കം വന്നു തുടങ്ങിയിരുന്നു ‘’ എല്ലാ തരത്തിലുള്ള വസ്തുക്കളും അവര്‍ വരച്ചു ‘ എം’ ല്‍ തുടങ്ങുന്ന എല്ലാം ‘’ ‘’ എന്താ എം- എല്‍ തുടങ്ങുന്നവ’‘? ആലീസ് ചോദിച്ചു. ‘’ എന്തുകൊണ്ട് ആയിക്കൂട?’‘ മുയല്‍ ചോദിച്ചു. ആലീസ് നിശബ്ദയായി. എലി അപ്പോഴേക്കും കണ്ണുകളടച്ച് ഉറക്കത്തിലാണ്ടു കഴിഞ്ഞിരുന്നു. തൊപ്പിക്കാരന്‍ പിച്ചിയപ്പോള്‍ ചെറിയ നിലവിളിയോടെ ഉണര്‍ന്ന് അത് കഥ തുടര്‍ന്നു : ‘’ എലിക്കെണികള്‍ , ചന്ദ്രന്‍, ഓര്‍മ്മ, വേണ്ടെത്ര ‘ വരച്ചത് നീ കണ്ടിട്ടുണ്ടോ?’‘ ‘’ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചാല്‍ ‘’ ആലീസ് വീണ്ടും ആശയ കുഴപ്പത്തില്‍ പെട്ടു. ‘’ ഇല്ലെന്നു തോന്നുന്നു’‘ ‘’ എങ്കില്‍ നീ മിണ്ടരുത് ‘’ തൊപ്പിക്കാരന്‍ താക്കീതു ചെയ്തു, ആലീസിന് താങ്ങാന്‍ കഴിയുന്നതിലുമധികമായിരുന്നു അത്. വെറുപ്പോടെ എഴുന്നേറ്റ് അവള്‍ നടന്നകന്നു. എലി ഉറങ്ങുകയായിരുന്നു. തൊപ്പിക്കാരനും മുയലും അവള്‍ പോകുന്നത് ഗൌനിച്ചതേയില്ല .തിരികെ വിളിക്കുമെന്ന നേരിയ പ്രതീക്ഷയോടെ ഒന്നോ രണ്ടോ പ്രാവശ്യം തിരിഞ്ഞു നോക്കിയതു വെറുതെ,. ഒടുവില്‍ തിരിഞ്ഞു നോക്കുമ്പോള്‍ , അവര്‍ എലിയെ ചായക്കോപ്പയില്‍ മുക്കാന്‍ നോക്കുകയായിരുന്നു. ‘’ എന്തു വന്നാലും , ഞാനിനി ഒരിക്കലുമങ്ങോട്ട് തിരിച്ചു പോകില്ല!’‘ വനത്തിലൂടെ നടക്കുന്നതിനിടെ ആലീസ് പ്രതിജ്ഞ ചെയ്തു. ‘’ ഇന്നേവരേക്കും ഞാന്‍ പങ്കെടുത്തതിലേറ്റവും വൃത്തി കെട്ട ചായസല്‍ക്കാരമാണ്’‘ ‘’ അപ്പോഴാണ് മരങ്ങളിലൊന്നിന് വാ‍തിലു‍ള്ളത് അവളുടെ ശ്രദ്ധയില്‍ പെട്ടത്. ‘ ശരിക്കും വിചിത്രം തന്നെ ഇന്ന് എല്ലാം വിചിത്രമാണ്. എന്തായാലും അകത്തു കടക്കാം.’ ഒരിക്കല്‍ കൂടി അവള്‍, അകത്ത് ചില്ലുമേശയിട്ട ആ നീണ്ട ഹാളിലെത്തി.’‘ ഇപ്രാവശ്യം ഞാന്‍ കുറച്ചു കൂടി നന്നായി പരിശ്രമിക്കും’‘ അവള്‍ ആ ചെറിയ സ്വര്‍ണ്ണത്താക്കോലെടുത്ത് പൂന്തോട്ടത്തിലേക്കുള്ള വാതില്‍ തുറന്നു. കീശയില്‍ സൂക്ഷിച്ചിരുന്ന കൂണ്‍ കഷണമെടുത്ത് ഒരടി ഉയരമാകുവോളം തിന്നു. പിന്നെ ആ ചെറിയ വഴിയിലൂടെ താഴേക്കിറങ്ങി . ഒടുവില്‍, തിളങ്ങുന്ന പൂക്കളും തണുത്ത് ജലധാരകളുമുള്ള മനോഹരമായ ആ പൂന്തോട്ടത്തില്‍ ആലീസ് എത്തിച്ചേര്‍ന്നു.

Previous Next

ലൂയിസ്‌ കരോൾ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.