പുഴ.കോം > കുട്ടികളുടെ പുഴ > കോളങ്ങള്‍ > അമ്മൂമ്മയുടെ കോഴി > കൃതി

സാരോപദേശം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സത്യൻ താന്നിപ്പുഴ

ഒരു കമ്പനിയിലെ തൊഴിലാളിയായ പരശുറാം പണി ചെയ്തുകൊണ്ടിരുന്നപ്പോള്‍ പെട്ടന്ന് നെഞ്ചു വേദനയുണ്ടായി തളര്‍ന്നു വീണു. . സഹപ്രവര്‍ത്തകര്‍ എടുത്ത് ആശുപത്രിയിലാക്കി പരശുറാമിന് ഒരു ഓപ്പറേഷന്‍ വേണ്ടി വന്നു. ഹൃദയത്തിലേക്ക് രക്തം പമ്പു ചെയ്യുന്ന ഒരു വാല്‍വ് തകരാറായിരുന്നു. നീണ്ട ചികിത്സക്കു ശേഷം പരശുറാം ജോലിക്കു ഹാജറായി. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റു കണ്ടപ്പോള്‍ മാനേജര്‍ പരശുറാമിന് ഓഫീസില്‍ ജോലി കൊടുത്തു.

അദ്ധ്വാനഭാരമില്ലാത്ത ജോലി ലഭിച്ചപ്പോള്‍ കമ്പനിയില്‍ പണിമുടക്കുണ്ടായി. സന്ധി സംഭാഷണങ്ങളെല്ലാം പരാജയപ്പെട്ടു. കമ്പനി ലോക്കൌട്ട് ചെയ്തു.

ഇനി എങ്ങനെ ജീവിക്കും എന്ന ചിന്ത കമ്പനി ജീവനക്കാരുടെ മുമ്പില്‍ ഒരു ചോദ്യചിഹ്നമായി ഉയര്‍ന്നു. ചില സുഹൃത്തുക്കള്‍ പരശുറാമിനോട് കമ്പനിയുടെ ശോചനീയാവസ്ഥയെ പറ്റി സംസാ‍ാരിച്ചു. അപ്പോഴെല്ലാം പരശുറാം സഹപ്രവര്‍ത്തകരെ സമാധാനപ്പെടുത്തി:

‘’ ഒരു പക്ഷെ, മറ്റൊരു ജീവിതമാര്‍ഗ്ഗം കണ്ടെത്താന്‍ വേണ്ടിയായിരിക്കും കമ്പനി പൂട്ടിയെതെന്ന് കരുതിയാല്‍ മതി. സുഹൃത്തുക്കളെ അങ്ങനെ വിശ്വസിച്ച് സമാധാനിക്കുന്നതാണ് മനസ്സിനു നല്ലത്‘’

പരശുറാമിന്റെ ശുഭാപ്തിവിശ്വാസം അയാളെ രക്ഷിച്ചു. അപ്രതീക്ഷിതമായാണ് ഒരു വാരികയുടെ പത്രാധിപരുമായി പരിചയപ്പെടാനിട വന്നത്. പത്രാധിപര്‍ പരശുറാമിനെ ഫീച്ചര്‍ എഴുതാന്‍ ചുമതലപ്പെടുത്തി. പുതിയ തൊഴിലില്‍ നിന്നും നല്ല വരുമാനം ലഭിച്ചുവെങ്കിലും അധികനാള്‍ ആ തൊഴില്‍ കൊണ്ടു നടക്കാന്‍ സാധിച്ചില്ല. പത്രാധിപരുമായി യോജിച്ചുപോകാന്‍ ബുദ്ധിമുട്ടു നേരിട്ടു . തന്മൂലം ഫീച്ചറെഴുത്തവസാനിപ്പിച്ചു.

സാമ്പത്തിക വരുമാനം നിലച്ചപ്പോള്‍ ഭാര്യ കുറ്റപ്പെടുത്തി.

‘’ആദര്‍ശം പറഞ്ഞ് കിട്ടിയ ജോലി വേണ്ടതെന്ന് വച്ചത് ശരിയായില്ല. ഇനി എങ്ങനെ ജീവിക്കും?’‘

‘’ അങ്ങനെ ചിന്തിച്ചു മനസ്സു വേദനിപ്പിക്കേണ്ട കാര്യമില്ല വരുന്നതെല്ലാം നല്ലതിനുവേണ്ടിയാണെന്ന് വിചാരിച്ച് സമാധാനിക്കുകയാണ് വേണ്ടത്.’‘

‘’ കിട്ടിയ വരുമാനം വേണ്ടെന്നു വച്ചത് നല്ലതിനുവേണ്ടിയാണെന്നോ?’‘

‘’ ജീവിക്കാന്‍ മറ്റൊരു നല്ല മാര്‍ഗ്ഗം ദൈവം കാണിച്ചു തരും’‘

ഫീച്ചര്‍ എഴുത്തു നിറുത്തിയ പരശുറാം ഒരു നോവെലെഴുതി മത്സരത്തിനയച്ചു. നോവല്‍ ഒന്നാം സമ്മാനാര്‍ഹമായി . അതോടെ പരശുറാം ഒരു നോവലിസ്റ്റ് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

പല വാരികകളുടെ പത്രാധിപന്മാരും നോവലുകള്‍ ആവശ്യപ്പെട്ടു. ഒരേ സമയം അഞ്ചു വാരികകളില്‍ പരശുറാമിന്റെ നോവലുകള്‍ വന്നു. പ്രസിദ്ധിയും പണവും വര്‍ദ്ധിച്ച് , കമ്പനിയില്‍ നിന്ന് ലഭിച്ചിരുന്ന വരുമാനത്തേക്കാള്‍ കൂടുതല്‍ തുക നോവലെഴുത്തില്‍ നിന്ന് ലഭിച്ചു.

നടന്നതെല്ലാം നന്മക്കു വേണ്ടിയാണെന്ന സാരോപദേശം മനസിലാക്കിയാല്‍ ജീവിതത്തെ സന്തോഷപൂര്‍വ്വം സമീപിക്കുവാന്‍ പ്രയാസമുണ്ടാവുകയില്ല.

Previous Next

സത്യൻ താന്നിപ്പുഴ

തൂമ്പായിൽ,

ഒക്കൽ പി.ഒ.,

പിൻ - 683 550.


Phone: 0484-2462084




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.