പുഴ.കോം > കുട്ടികളുടെ പുഴ > കോളങ്ങള്‍ > അലക്കുകാരന്റെ കഴുത > കൃതി

സത്യസന്ധതയ്ക്ക് സമ്മാനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സത്യൻ താന്നിപ്പുഴ

ഷമല്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയാണ്. അവന്‍ സൈക്കിളിലാണ് സ്കൂളിലേക്കു പോകുന്നതും വരുന്നതും. ഒരു ദിവസം രാവിലെ സ്കൂളിലേക്കു പോകുമ്പോള്‍ റോഡില്‍ ഒരു ബാഗ് കിടക്കുന്നത്കണ്ടു. സൈക്കിളില്‍ നിന്നിറങ്ങി ബാഗ് എടുത്തു നോക്കി. അതില്‍ രൂപയുണ്ടെന്ന് മനസിലായി . സ്കൂളിലെത്തേണ്ട സമയമായി. അവന്‍ വേഗം തന്നെ ബാഗ് പരിചയക്കാരനായ അടുത്ത കടക്കാരന്‍ വേണുവിനെ ഏല്‍പ്പിച്ചു കൊണ്ടു പറഞ്ഞു:

‘’ റോഡില്‍ വീണു കിടന്ന ബാഗാണ് . ഇതു നിറയെ രൂപയാണ് മുമ്പേ പോയ സ്കൂട്ടറില്‍ നിന്നു വീണുപോയതാണ് . ഉടമസ്ഥന്‍ വന്നാല്‍ കൊടുത്തേക്കുക . ബെല്ലടിക്കുവാന്‍ സമയമായി ഞാന്‍ പോകട്ടെ.’‘ എന്നു പറഞ്ഞ് ഷമല്‍ സ്കൂളിലേക്കു പോയി.

വേണു ബാഗ് തുറന്നു നോക്കി . ബാഗില്‍ നോട്ട് കെട്ടു കെട്ടായി അടക്കി വച്ചിരിക്കുന്നതു കണ്ടു. അയാള്‍ ബാഗ് ഉടന്‍ തന്നെ പോലീസ്സ്റ്റേഷനിലെത്തിച്ചു . സ്കൂള്‍ വിദ്യാര്‍ത്ഥി ഷമലിന് റോഡില്‍ കിടന്നു കിട്ടിയതാണെന്നുള്ള വിവരം അറിയിച്ചു.

വേണു മടങ്ങിപ്പോരാന്‍ ഒരുങ്ങുന്നതിനിടയില്‍ ബാഗ് നഷ്ടപ്പെട്ടയാള്‍ സ്റ്റേഷനിലെത്തി. ബാഗ് നഷ്ടപ്പെട്ട വിവരമറിയിച്ചു പരാതിപ്പെട്ടു.

ടൗണില്‍ മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്ന അരവിന്ദന്‍ ബാങ്കില്‍ അടക്കാനുള്ള രൂ‍പ ബാഗിലാക്കി സ്കൂട്ടറിന്റെ പുറകില്‍ വച്ച് മെഡിക്കല്‍ ഷോപ്പിലേക്കു പോയി . എങ്ങിനെയോ ബാഗ് വഴിയില്‍ വീണുപോയി . അയാള്‍ അറിഞ്ഞില്ല . മെഡിക്കല്‍ ഷോപ്പില്‍ ചെന്നു നോക്കിയപ്പോള്‍ ബാഗ് കണ്ടില്ല. എവിടെ പോയി എന്നു സംശയമായി . അരവിന്ദന്‍ വീട്ടിലേക്കു ഫോണ്‍ ചെയ്തു അന്വേഷിച്ചു . വീട്ടില്‍ ബാഗ് ഇല്ല എന്നു ഭാര്യ അറിയിച്ചു. വഴിയില്‍ പോയി എന്നുറപ്പായി.

അരവിന്ദന്‍ പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടാന്‍ ചെന്നപ്പോഴാണ് വേണുവിനെ കണ്ടുമുട്ടിയത് . രൂപയും ബാഗും തിരിച്ചു കൊടുത്തു.

ഷമലിന്റെ നല്ല മനസ് അരവിന്ദനു തിരിച്ചു നല്‍കിയത് നഷ്ടപ്പെട്ടെന്നു കരുതിയ ലക്ഷം രൂപ . ഷമലിന്റെ സത്യസന്ധതക്ക് അഭിനന്ദനപ്രവാഹം. പോലീസ് സ്റ്റേഷനില്‍ നിന്നു സ്കൂളിലേക്ക് ഫോണ്‍ ചെയ്തു ഷമലിനെ അഭിനന്ദിച്ചു. ഷമലിന്റെ സത്യന്ധത മൂലം രൂപ തിരിച്ചുകിട്ടിയതുകൊണ്ട് അരവിന്ദന് അതിയായ സന്തോഷമുണ്ടായി.

അരവിന്ദന്‍ സ്കൂളില്‍ ചെന്ന് തന്റെ സന്തോഷവും അഭിനന്ദനവും ഷമലിലെ അറിയിച്ചു. പിറ്റെ ദിവസം സ്കൂള്‍ അസംബ്ലിയില്‍ സത്യസന്ധതക്കുള്ള അരവിന്ദന്റെ വക സമ്മാനം ഒരു പവന്റെ സ്വര്‍ണ്ണനാണയം കൊടുത്തു.

ഹെഡ്മാസ്റ്റര്‍ ഷമലിനെ വിളിച്ചു പറഞ്ഞു : ‘’യു ആര്‍ എ ഗുഡ് ബോയ് കുട്ടികള്‍ ഇങ്ങനെ വേണം . സത്യസന്ധരായിരിക്കണം .ഷമല്‍ ഈ സ്കൂളിന്റെ അഭിമാനമാണ്. ഷമലിന് എല്ലാ വിധ നന്മകളും നേരുന്നു ഇതാ എന്റെ വക ഒരു ഹീറോ പേന സമ്മാനം .’‘

Previous Next

സത്യൻ താന്നിപ്പുഴ

തൂമ്പായിൽ,

ഒക്കൽ പി.ഒ.,

പിൻ - 683 550.


Phone: 0484-2462084
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.