പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

മന്ത്രി തോമസ്‌ മാന്യമായി പെരുമാറണം ഃ മുരളീധരൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

കോൺഗ്രസിലെ സീനിയർ നേതാവായ കെ.കരുണാകരനെ കവലച്ചട്ടമ്പിയോട്‌ ഉപമിച്ച മന്ത്രി കെ.വി. തോമസിന്റെ പ്രസ്താവന മാന്യതയില്ലാത്തതാണെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ കെ.മുരളീധരൻ. രാഷ്‌ട്രീയ എതിരാളികൾക്ക്‌ എതിരെപോലും ഇത്തരം വാക്കുകൾ പ്രയോഗിക്കരുത്‌. ഇത്‌ നിസ്സാരമായി കാണുവാൻ കഴിയില്ല. 23-​‍ാം തീയതിക്കുശേഷം ഇതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാകും. മുരളീധരൻ വ്യക്തമാക്കി.

മറുപുറംഃ- ഒന്ന്‌ ഇരുട്ടിവെളുത്തപ്പോഴേയ്‌ക്കും എന്തൊക്കെയാണ്‌ ദൈവമേ സംഭവിക്കുന്നത്‌. ഈ പറഞ്ഞത്‌ മുരളീധരൻ ഗാന്ധിജി തന്നെയാണോ? (ഗാന്ധിക്കു സമം മുരളീധരൻ ഃ കരുണാകരൻ) സാറിങ്ങനെ അഹിംസാവാദിയാകരുത്‌.... കുറച്ചുകാലം മുമ്പല്ലേ ഇവിടുത്തെ ചില ‘എ’ക്കാരെ മുക്കാലിയിൽ കെട്ടി തല്ലണമെന്ന്‌ താങ്കൾ ആവേശപൂർവ്വം അലറിയത്‌... ഇതൊക്കെ ലോകനിയമങ്ങളാണ്‌ മുരളീധരാ.... അളമുട്ടിയാൽ തോമസും കടിക്കും....




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.