പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

കരുണാകരൻ കോൺഗ്രസ്സ്‌ ഐക്കാരനല്ലഃ ടി.എച്ച്‌.മുസ്തഫ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

കെ.കരുണാകരനും മക്കളും കോൺഗ്രസ്സ്‌ ഐക്കാരാണെന്ന്‌ അവകാശപ്പെടുന്നത്‌ ശരിയല്ലെന്ന്‌ മുൻമന്ത്രി ടി.എച്ച്‌.മുസ്തഫ കൊച്ചിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇവരെ കരുണാകരപക്ഷം എന്നോ കരുണാകര-മുരളി-പത്മജ ഗ്രൂപ്പ്‌ എന്നർത്ഥം വരുന്ന കെ.എം.പി. കോൺഗ്രസ്സ്‌ എന്നോ വിളിക്കാം. പണ്ട്‌ കരുണാകരനോടൊപ്പം കൂടെ നിന്നവരെല്ലാം അദ്ദേഹത്തെ ഉപേക്ഷിച്ചു കഴിഞ്ഞിരിക്കുന്നു.

95-ൽ കരുണാകരനെ മാറ്റി ആന്റണിയെ മുഖ്യമന്ത്രിയാക്കിയത്‌ ഉച്ചക്കിറുക്കാണെന്ന്‌ അന്ന്‌ താൻ പറഞ്ഞത്‌ ഇന്നും ആവർത്തിക്കുന്നു തന്റെ നിലപാടുകൾക്ക്‌ മാറ്റമില്ല. മുസ്തഫ വിശദീകരിച്ചു.

മറുപുറംഃ- ഇതാര്‌ മുസ്തഫ സാറോ... ഇങ്ങനെയൊരാൾ ഈ നാട്ടിൽ ജീവിച്ചിരിപ്പുണ്ടോ.. കരയ്‌ക്കും വെളളത്തിനും വേണ്ടാത്ത ജീവിതമായിപ്പോയല്ലേ നമ്മുടേത്‌... സാരമില്ല ഐ-എ വെടിക്കെട്ട്‌ നടക്കുമ്പോൾ നമ്മുടെ വക ഇത്തരം അമിട്ടുകൾ പൊട്ടിക്കുന്നത്‌ ചിലർക്ക്‌ ഏൽക്കും. ആർക്കും വേണ്ടാത്ത പഴയ പാട്ടകൾക്കും പ്ലാസ്‌റ്റിക്കുകൾക്കും ഇപ്പോൾ മാർക്കറ്റുണ്ട്‌... കളത്തിൽ ഒന്നുകൂടി ഇറങ്ങിയാൽ ചിലപ്പോ രക്ഷപ്പെട്ടേക്കും.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.