പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

നവാബ്‌ നിയമലോകത്തുനിന്നും യാത്രയായി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

അനീതികൾക്കും അഴിമതികൾക്കുമെതിരെ നിയമത്തിന്റെ വഴിയിലൂടെ പൊരുതി, വ്യവഹാരങ്ങളിൽ ആരും കാണാത്ത രീതികൾ അവലംബിച്ച ശ്രദ്ധേയനായ നവാബ്‌ രാജേന്ദ്രൻ (53) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിനു സമീപമുളള ഒരു ലോഡ്‌ജ്‌ മുറിയിൽ വച്ചായിരുന്നു അന്ത്യം. അർബുദരോഗ ബാധിതനായ നവാബ്‌ ദീർഘനാളായി റീജണൽ ക്യാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു. നവാബിന്റെ ആഗ്രഹപ്രകാരം മൃതദേഹം മെഡിക്കൽ കോളേജിന്‌ വിട്ടുകൊടുക്കും.

കേരള രാഷ്‌ട്രീയത്തിലേയും നിയമരംഗത്തേയും പ്രമുഖർക്കെതിരെ നവാബ്‌ നടത്തിയ നിയമ നടപടികൾ എന്നും ചർച്ച ചെയ്യപ്പെടുന്നവയാണ്‌. ഈ വ്യവഹാരിയെ ശല്ല്യക്കാരനെന്ന്‌ പ്രഖ്യാപിക്കാൻ നല്‌കിയ ഹർജ്ജി ഹൈക്കോടതി തളളിക്കളഞ്ഞിരുന്നു.

നേർപുറംഃ- നീതി തേടിയുളള യാത്രയിൽ ജീവിതം മറന്ന ഒരുന്മാദ അവസ്ഥയിലായിരുന്നു നവാബ്‌. നവാബിനെ തൊട്ട്‌ കൈപൊളളിയവരുടെ എണ്ണം ഏറെ. കരുണാകരനും, എം.പി.ഗംഗാധരനും എന്തിന്‌ എത്രയോ നിയമജ്ഞർ വരെ. രഹസ്യങ്ങളും ഫോട്ടോസ്‌റ്റാറ്റുകളടങ്ങിയ കറുത്ത പെട്ടിയുമായി നീളൻ കാവിജൂബ്ബയും ധരിച്ച്‌ മുടിയും താടിയും നീട്ടിവളർത്തിയ കട്ടികണ്ണടക്കാരനായ ഈ ചെറിയ മനുഷ്യൻ ഇനി കോടതി വരാന്തകളിലുണ്ടാകില്ല. അനീതിയും അഴിമതിയും മൂടിപ്പുതച്ച്‌ ജീവിക്കുന്നവർക്കെതിരെ തൊടുത്തുവിടാൻ നവാബിനെപ്പോലൊരു അമ്പ്‌ ഇനി കേരള ജനത എന്നാണ്‌ കാണുക. നന്ദി... ഇവിടെ ഇങ്ങനെ ജീവിച്ച്‌ സ്‌നേഹിച്ചതിന്‌.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.