പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

വഴിയരികിൽ പൊതുയോഗം പാടില്ലഃ ഹൈക്കോടതി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

റോഡരികുകളിലും ഫുട്‌പാത്തുകളിലും പൊതുയോഗവും മറ്റും നടത്തുന്നത്‌ ഹൈക്കോടതി വിലക്കി. യോഗങ്ങളും സമ്മേളനങ്ങളും ഇതിനായി പ്രത്യേകം നീക്കിവച്ചിട്ടുളള സ്ഥലത്താണ്‌ നടത്തേണ്ടത്‌. വിലക്ക്‌ ലംഘിക്കുന്നവരെ പ്രോസിക്യൂട്ട്‌ ചെയ്യാൻ നഗരസഭകൾക്ക്‌ ഹൈക്കോടതി ഉത്തരവ്‌ നല്‌കി. മൂവാറ്റുപുഴയിലെ എ.ഇ.എം സ്‌റ്റീൽസ്‌ ഉടമ എ.എം. സലാം നല്‌കിയ ഹർജിയിലാണ്‌ കോടതി ഉത്തരവ്‌.

മറുപുറംഃ- പൊതുയോഗങ്ങളും സമ്മേളനങ്ങളും ഇനി രഹസ്യമായി നടത്തണമെന്നും, അങ്ങിനെ രഹസ്യമായി നടത്തിയാൽതന്നെ അത്‌ ഗൂഢാലോചന കുറ്റമാകുമെന്നും അതിനാൽ ഇത്തരം പരിപാടികൾ സ്വതന്ത്ര ഇന്ത്യാമഹാരാജ്യത്ത്‌ നടത്തുവാൻ പാടില്ലെന്നും നാളെ വിധിയുണ്ടാകും....സാറെ, ഇന്ത്യ ഒരു മൂന്നാം ലോകരാഷ്‌ട്രമാണെന്ന കാര്യം മറക്കരുത്‌...പ്രസംഗത്തിന്‌ പ്രത്യേക സ്ഥലമൊക്കെ അങ്ങ്‌ അമേരിക്കയിലും ബ്രിട്ടനിലും ജർമ്മനിയിലുമൊക്കെയാകാം....ഇവിടെ ‘കിംഗി’ലെ മമ്മൂട്ടിയുടെ ഡയലോഗാണ്‌ വേണ്ടത്‌....“ഇത്‌ പാവപ്പെട്ടവരുടെയും വേശ്യകളുടേയും ഇന്ത്യ...അന്തോം കുന്തോം ഇല്ലാതെ മാനത്ത്‌ നോക്കിനടക്കുന്ന ദരിദ്രനാരായണന്മാരുടെ ഇന്ത്യ....കഞ്ഞികുടിച്ചില്ലെന്നു പരാതി പറയുമ്പോൾ കോഴിബിരിയാണി തിന്നാൻ പറയുന്ന ഭരണാധികാരികളുടെ ഇന്ത്യ....” ഇവിടെ ഇൻഡോർ പ്രസംഗം നടക്കില്ല കോടതീ....കവലപ്രസംഗമേ വിജയിക്കൂ....




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.