പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

കോൺഗ്രസിൽ ലയിക്കാൻ ഡി.ഐ.സി ഇല്ല ഃ കരുണാകരൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്തകൾ

എന്തൊക്കെ സംഭവിച്ചാലും കോൺഗ്രസിൽ ലയിക്കാൻ ഡി.ഐ.സിയെ കിട്ടില്ലെന്ന്‌ കെ.കരുണാകരൻ പറഞ്ഞു. ലയനത്തിനായുളള ചർച്ച കൊണ്ട്‌ കാര്യമില്ലെന്ന്‌ ദൂത്‌ പോകുന്ന നേതാക്കൻമാരെ കരുണാകരൻ അറിയിച്ചു കഴിഞ്ഞു. ലയനം ഒരു ചതിക്കുഴിയാകാൻ സാധ്യതയുണ്ടെന്നാണ്‌ കരുണാകരന്റെ വിലയിരുത്തൽ.

മറുപുറംഃ ലോകത്ത്‌ എന്തൊക്കെ സംഭവിച്ചാലും കോൺഗ്രസിൽ കരുണാകരനെ കയറ്റില്ലെന്ന്‌ പറയുന്ന കോൺഗ്രസുകാരും ഉണ്ടെന്ന്‌ ലീഡർ ഓർക്കണം. അതല്ലേ മദാമ്മയെന്നും, വെളളപ്പൂതമെന്നുമൊക്കെ വിളിച്ചാക്ഷേപിച്ച സോണിയയുടെ കാലുപിടിച്ചാൽ കോൺഗ്രസിൽ കയറ്റാമെന്ന്‌ ചിലർ പറയുന്നത്‌. ഇനി ലയിച്ചാൽ തന്നെ മകനും ശങ്കരനും ശങ്കരനാരായണനും കുഞ്ഞിക്കണ്ണനും ഓരോ സീറ്റു കിട്ടിയാലായി. ഇല്ലത്തൂന്ന്‌ ഇറങ്ങേം ചെയ്തു അമ്മാത്ത്‌ എത്തീമില്ല. ങാ... ലീഗുകാരേം പെണങ്ങി നില്‌ക്കുന്ന കൊച്ചു ഘടകന്മാരേം കൂട്ടി ഒരു ചിന്നവീട്‌ സംഘടിപ്പിക്കാൻ നോക്ക്‌.... കാലം കഴിഞ്ഞാലും പുന്നാരമോന്‌ ജീവിക്കണ്ടായോ...?




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.