പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

ഐസ്‌ക്രീം കേസ്‌ - പുനർവിചാരണ വേണം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

ഐസ്‌ക്രീം പാർലർ കേസിൽ പുനർവിചാരണ വേണമെന്ന്‌ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. കോഴിക്കോട്‌ അഡീഷണൽ സെഷൻസ്‌ കോടതിയിൽ നടന്ന വിചാരണ നീതിപൂർവമല്ലായിരുന്നുവെന്ന്‌ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ പി.ജി.തമ്പി വാദിച്ചു. വിചാരണമധ്യേ സാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയിട്ടും അതിനെ തടയിടാൻ അഡീഷണൽ സെഷൻസ്‌ ജഡ്‌ജി യാതൊരു നടപടിയും സ്വീകരിച്ചില്ല. കേസ്‌ നടത്തിപ്പിൽ മുൻസർക്കാരും പ്രോസിക്യൂട്ടറും പ്രതികളെ സഹായിക്കുന്ന സമീപനമാണ്‌ നടത്തിയതെന്നുള്ള സർക്കാർ നിലപാട്‌ പി.ജി.തമ്പി ഹൈക്കോടതിയെ ബോധിപ്പിച്ചു.

മറുപുറം ഃ കണ്ടകശനി കൊണ്ടേ പോകൂ എന്ന മട്ടിലാണല്ലോ കുഞ്ഞാലിക്കുട്ടീ കാര്യങ്ങൾ. എല്ലാം ഒന്ന്‌ ആറിത്തണുത്ത്‌ വരുമ്പോഴേക്കും അടുത്ത വെടിക്കെട്ട്‌ തുടങ്ങും. കൂറുമാറിയവർക്ക്‌ കൊടുത്ത കാറും വീടുമെല്ലാം വെള്ളത്തിൽ വരച്ചവരപോലെയാകുമോ...? മുന്നിൽ കണ്ടവനെയൊക്കെ അപ്പാ എന്നു വിളിക്കുന്ന കൂട്ടത്തിലാണ്‌ നമ്മുടെ സാക്ഷിമാർ. സർക്കാരൊന്ന്‌ പല്ലിളിച്ച്‌ കാട്ടിയാൽ അവരുടെ കൂടെയും പോകും ഇവർ. സാക്ഷികൾക്ക്‌ അടുത്ത റൗണ്ട്‌ കാശ്‌ കൊടുക്കാനുളള സമയമായി...പിരിവു തുടങ്ങിക്കോളൂ

ഏതായാലും സർക്കാരിന്റെ നിലപാട്‌ കലക്കി....ഒരു ലാവ്‌ലിന്‌ ഒരു ഐസ്‌ക്രീം....




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.