അനുവാദമില്ലാതെ മീറ്റിംഗ് നടത്തിയതിനും മൈക്ക് ഉപയോഗിച്ചതിനും വി.എച്ച്.പി. നേതാവ് തൊഗാഡിയക്കെതിരെ കോഴിക്കോട് സിറ്റി പോലീസ് കേസെടുക്കും. തൊഗാഡിയയുടെ പ്രസംഗം പ്രകോപനപരമായിരുന്നുവെന്നും പോലീസ് വക്താവ് പറഞ്ഞു.
മറുപുറംഃ - കുറുക്കൻ കോഴിക്കൂട്ടിൽ വരുന്നത് കോഴിയെ പിടിക്കാൻ തന്നെയാ അല്ലാതെ വേദോപദേശത്തിനല്ല. ഇത് മനസ്സിലാകാത്ത ആളല്ലല്ലോ നമ്മുടെ മുഖ്യൻ ആന്റണി. ആടുകിടക്കുന്നിടത്ത് പൂടപോലുമില്ലാത്തപ്പോഴാണ് പോലീസിന് ഇളകിയത്. തൊഗാഡിയ വന്നു കാര്യം നടത്തിപ്പോയി. സർക്കാർ അതിനുളള സൗകര്യവും നല്കി. ഇനിയെന്ത് കേസ്. ദേവി വന്നു പോയതിനുശേഷം കോമരം തുളളിയിട്ട് കാര്യമില്ലല്ലോ.