പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

ശരത്തിനേയും ഉണ്ണിത്താനേയും ഇടതുനേതാക്കൾ സന്ദർശിച്ചു

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

കോൺഗ്രസ്‌ ഗ്രൂപ്പുതർക്ക ഗുണ്ടാ ആക്രമണത്തിൽ പരിക്കേറ്റ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശരത്‌ചന്ദ്രപ്രസാദിനേയും രാജ്‌മോഹൻ ഉണ്ണിത്താനെയും പ്രതിപക്ഷനേതാവ്‌ വി.എസ്‌.അച്യുതാനന്ദൻ, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ, സി.പി.ഐ അസിസ്‌റ്റന്റ്‌ സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ തുടങ്ങി ഒട്ടനവധി ഇടതുനേതാക്കൾ സന്ദർശിച്ചു.

ഗുണ്ടാ ആക്രമണം മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യാന്തരവകുപ്പിന്റെ പരാജയമാണെന്നും, ഗൗരവമായ അന്വേഷണം വേണമെന്നും പിണറായി വിജയൻ പറഞ്ഞു.

മറുപുറംഃ- മാനം കറുക്കുകയും ഭൂമി ഇരുളുകയും പാതാളത്തിൽ നിന്നും ‘ഭീകരസ്വരങ്ങൾ’ ഉയരുകയും ചെയ്‌തു. അനന്തരം കുറുക്കൻമാർ മാളങ്ങളിൽനിന്ന്‌ പുറത്തുവരുകയും തമ്മിൽ തല്ലിയ ഖദർ ധാരികളായ മുട്ടനാടുകളുടെ രക്തം നക്കിക്കുടിക്കുവാൻ തുടങ്ങുകയും ചെയ്‌തു.

എന്തൊരു മാന്യരാണപ്പാ ഇവർ....കുറച്ചുനാൾ മുമ്പ്‌ കരുണാകരനേയും മകനേയും പൂവിട്ട്‌ പൂജിച്ച്‌, 40 ഫിക്സറ്റ്‌ ഡിപ്പോസിറ്റ്‌ കാട്ടി ആന്റണിയെ എലിക്കെണിയിൽപ്പെടുത്താൻ നോക്കിയവരല്ലേ....കണ്ണ്‌ കോഴിക്കൂട്ടിലാണെന്ന്‌ നാട്ടുകാർക്കെല്ലാം അറിയാം...പഴുത്തില വീഴുമ്പം പച്ചില ചിരിക്കും....




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.