പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

തലവരിപ്പണം വാങ്ങിയാൽ വിജിലൻസ്‌ ഇടപെടും ഃ കൊടിയേരി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വിദ്യാർത്ഥി പ്രവേശനത്തിന്‌ തലവരിപ്പണം വാങ്ങുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരായ പരാതികളിൽ വിജിലൻസ്‌ ഗൗരവമായി ഇടപെടുമെന്ന്‌ ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണൻ. കാപ്പിറ്റേഷൻ ഫീ വാങ്ങരുതെന്ന കോടതി നിർദ്ദേശം കർശനമായി നടപ്പിലാക്കാൻ ശ്രമിക്കും. ഇതിനായി മിന്നൽ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.

മറുപുറം

അങ്ങാടിയിൽ തോറ്റതിന്‌ അമ്മയുടെ നേർക്ക്‌ എന്നൊരു പഴഞ്ചൊല്ലുണ്ട്‌. ഇതേതാണ്ട്‌ അതുപോലെയാണ്‌. സ്വാശ്രയകോളേജുകൾക്ക്‌ കോടതി സ്വാതന്ത്ര്യം നൽകിയപ്പോൾ, കാപ്പിറ്റേഷനു മേലായി സർക്കാരിന്റെ ഗൂസ്തി. നല്ല കാര്യം തന്നെ. പക്ഷെ കാലാകാലങ്ങളായി ഈ പരിപാടി തുടർന്നിട്ടും ഇപ്പോഴാണല്ലോ ഒന്ന്‌ അനങ്ങാൻ തോന്നിയത്‌. അത്രയും നന്ന്‌. കോടതിയിലുണ്ടായ നാണക്കേട്‌ കാപ്പിറ്റേഷൻവധം കഥകളി തീർക്കുമെന്ന്‌ വിശ്വസിച്ച്‌ മുന്നേറാം.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.