പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

ഐ ഗ്രൂപ്പിൽ ആശയക്കുഴപ്പവും അഭിപ്രായവ്യത്യാസവുമില്ല ഃ ഉണ്ണിത്താൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

ഐ ഗ്രൂപ്പിൽ ആശയക്കുഴപ്പമില്ലെന്നും കരുണാകരനും മുരളീധരനുമായി അഭിപ്രായ വ്യത്യാസമില്ലെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറിയും ഐ ഗ്രൂപ്പ്‌ വക്താവുമായ രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. തിരുവനന്തപുരത്ത്‌ ഐ ഗ്രൂപ്പ്‌ എം.എൽ.എമാരുടേയും നേതാക്കളുടേയും യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു ഉണ്ണിത്താൻ.

മറുപുറംഃ- “അഞ്ജനമെന്നത്‌ ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും” ആശയമുളളിടത്തെ കുഴപ്പമുണ്ടാവുകയുളളൂ എന്നും അഭിപ്രായമുളളിടത്തെ വ്യത്യാസമുണ്ടാകുകയുളളൂ എന്നും ഉണ്ണിത്താന്‌ നല്ലപോലെ അറിയാം....

പുതിയ പാർട്ടിയുണ്ടാക്കുന്നതിനുമുമ്പ്‌ മൂന്നുവട്ടം തളളിപ്പറഞ്ഞ പത്രോസുമാർ ഇപ്പോഴും അലറുന്നുണ്ട്‌ കരുണാകരൻ തന്നെ ഐ ഗ്രൂപ്പ്‌ നേതാവെന്ന്‌.

കടവൂരാൻ പറഞ്ഞത്‌ കേട്ടില്ലേ...കോൺഗ്രസിലെ പ്രശ്‌നം പാഞ്ചാലിവസ്‌ത്രാക്ഷേപം പോലെയാണെന്ന്‌...അഴിച്ചാലും അഴിച്ചാലും തീരില്ല... വെറുതെയെന്തിനാ ജനങ്ങൾക്ക്‌ പ്രതീക്ഷ കൊടുക്കുന്നത്‌. പാഞ്ചാലിയുടെ വസ്‌ത്രം തീരുകയുമില്ല കുരുക്ഷേത്രയുദ്ധം തുടങ്ങുകയുമില്ല.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.