പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

ഖുറാന ഗവർണർ സ്ഥാനം ഒഴിഞ്ഞ്‌ ദില്ലി രാഷ്‌ട്രീയത്തിലേക്ക്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

പ്രമുഖ ബി.ജെ.പി നേതാവ്‌ മദൻലാൽ ഖുറാന രാജസ്ഥാൻ ഗവർണർ സ്ഥാനം രാജിവച്ചു. ദൽഹിയിൽ സജീവരാഷ്‌ട്രീയത്തിൽ വീണ്ടും പയറ്റാനാണ്‌ രാജിവെച്ചതെന്ന്‌ ഖുറാന പറഞ്ഞു. ദൽഹി തനിക്ക്‌ ക്ഷേത്രമാണെന്നും താൻ അവിടുത്തെ പുരോഹിതനാണെന്നും ദൽഹിവാസികൾ തനിക്ക്‌ ദേവീ-ദേവന്മാരാണെന്നും ഖുറാന പറഞ്ഞു. ഡൽഹി നിവാസികളുടെ ദുരിതങ്ങൾ കണ്ട്‌ തനിക്ക്‌ ഉറങ്ങാനാവുന്നില്ലെന്നും രാജസ്ഥാൻ ദൗത്യം ഏറ്റെടുത്തത്‌ തെറ്റായിപ്പോയെന്നും ഖുറാന പറഞ്ഞു.

മറുപുറംഃ ദൽഹിയിലെ പുരോഹിതശ്രേഷ്‌ഠൻ ബി.ജെ.പിയിലെ ചിലർക്ക്‌ പിശാചാകുമെന്നാണ്‌ സൂചന.....ഗവർണർ സ്ഥാനമെന്നു പറഞ്ഞാൽ ഖുറാനയ്‌ക്ക്‌ വെടിതീർന്ന തോക്കുപോലെയാണ്‌. കളിക്കുന്നുവെങ്കിൽ ദൽഹിയിൽ കളിക്കണം; വെട്ടിയും തട്ടിയും ദൽഹിയിൽ മുഖ്യനാകണം...കേമനായ്‌ വാഴണം...ദൽഹി നോട്ടമിട്ട മറ്റു ബി.ജെ.പിക്കാരെ പടിയടച്ച്‌ പിണ്ഡം വയ്‌ക്കണം....രാജാവായ്‌ വാഴണം....അല്ലാതെന്ത്‌ പുരോഹിതൻ....എന്ത്‌ ദേവീ-ദേവന്മാർ...തേൻകുടം കണ്ടാൽ നക്കാൻ കൊതിക്കാത്ത ഈച്ച കാണില്ലല്ലോ...




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.