പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

സെർസർ ബോർഡ്‌ഃ അനുപംഖേറിന്റെ അധ്യക്ഷസ്ഥാനം തെറിച്ചു

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

ദേശീയ ചലച്ചിത്ര സെൻസർബോർഡ്‌ അധ്യക്ഷസ്ഥാനത്തുനിന്നും ചലച്ചിത്രനടൻ അനുപംഖേറിനെ യു.പി.എ സർക്കാർ പുറത്താക്കി. ഷർമിളടാഗോറാണ്‌ പുതിയ അധ്യക്ഷ. അനുപംഖേറിനോട്‌ രാജിവയ്‌ക്കാൻ സർക്കാർ ആവശ്യപ്പെട്ടെങ്കിലും, അദ്ദേഹം അതിന്‌ തയ്യാറാകാതിരുന്നതിനാലാണ്‌ പുറത്താക്കൽ നടപടി. ഗുജറാത്ത്‌ കലാപം പശ്ചാത്തലമാക്കി രാകേഷ്‌ശർമ്മ സംവിധാനം ചെയ്‌ത ‘ഫൈനൽ സൊല്യൂഷൻ’ എന്ന സിനിമയ്‌ക്ക്‌ അവതരണാനുമതി നല്‌കാതെ അനുപംഖേർ നേതൃത്വത്തിലുളള സെൻസർ ബോർഡ്‌ വിവാദം സൃഷ്‌ടിച്ചിരുന്നു. പകപോക്കലിന്റെയും അസഹിഷ്‌ണുതയുടെയും മറ്റൊരുദാഹരണമാണ്‌ സർക്കാരിന്റെ ഈ തീരുമാനമെന്ന്‌ ബി.ജെ.പി വക്താവ്‌ പറഞ്ഞു.

മറുപുറംഃ- അസഹിഷ്‌ണുതയോ....കോൺഗ്രസ്‌ അധികാരത്തിലേറിയപ്പോൾ വിഷമം മൂത്ത്‌ ഏറെക്കാലം ബി.ജെ.പി പാർലമെന്റ്‌ മുടക്കിയതിനേയും ഈ പേരു തന്നെയല്ലേ പറയുക....സോണിയാഗാന്ധി പ്രധാനമന്ത്രിയാകും എന്നു പറഞ്ഞപ്പോൾ പെണ്ണുങ്ങളായ സുഷമാസ്വരാജും, ഉമാഭാരതിയും കാട്ടികൂട്ടിയതും ഇതുതന്നെയല്ലേ....പിന്നെ നമ്മൾ അധികാരത്തിലേറിയപ്പോൾ പല തലകളും ഉരുണ്ടില്ലേ...അവിടയൊക്കെ കുങ്കുമക്കുറി തൊട്ടവരും കാവിക്കാരും നിരന്നില്ലേ...ഒരു കയറ്റമാകുമ്പോൾ ഒരു ഇറക്കവുമുണ്ടാകും....കോൺഗ്രസിന്‌ അവരുടെ വഴി....നമുക്ക്‌ നമ്മുടെ വഴി....വിഷമിക്കേണ്ട...അടുത്ത പ്രാവശ്യം അധികാരത്തിൽ കയറാൻ പറ്റിയാൽ അനുപംഖേറിനെ വേണമെങ്കിൽ പ്രധാനമന്ത്രിവരെയാക്കാം....




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.