മുസ്ലീം ലീഗിനെ ഒരുകാലത്തും ഇടതുമുന്നണിയിൽ ചേർക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. ഇടതുപക്ഷത്തേയ്ക്ക് പോകുമെന്ന് കുരുതി കോൺഗ്രസും യു.ഡി.എഫും ലീഗിനെ സംരക്ഷിക്കേണ്ട. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പേടിക്കേണ്ടെന്നും വി.എസ് പറഞ്ഞു. കുഞ്ഞാലിക്കുട്ടിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (സെക്കുലർ) നടത്തിയ സെക്രട്ടറിയേറ്റ് ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.എസ്.
മറുപുറംഃ- വി.എസ് പറയുന്നത് കേട്ട് തുളളല്ലേ ഉമ്മൻ ചാണ്ടീ....ടിയാന്റെ വാക്ക് ചിലപ്പോൾ പഴയ ചാക്കാകാൻ സാധ്യതയുണ്ട്.... മാത്രവുമല്ല നായനാരുടേയും എം.വി.രാഘവന്റെയുമൊക്കെ ഭൂതം സി.പി.എമ്മിൽ ഇപ്പോഴും പതുങ്ങി നില്പുണ്ട്. പഴയ ലീഗ് സ്നേഹം നുരച്ചു പൊന്താൻ ഒരു വെടിപൊട്ടുന്ന നേരമേ വേണ്ടൂ....