പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

ഇന്ത്യൻ സർക്കസിന്‌ 125 വയസ്‌ തികഞ്ഞു

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

ഇന്ത്യൻ സർക്കസിന്‌ 125 വയസ്‌ തികഞ്ഞു. 125-​‍ാം വാർഷികാഘോഷം ന്യൂഡൽഹി തൽക്കത്തോറ സ്‌റ്റേഡിയത്തിൽ കേന്ദ്ര ഭക്ഷ്യമന്ത്രി സുബോധ്‌ കാന്ത്‌ സഹായ്‌ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്യും. വിദേശകാര്യവകുപ്പ്‌ മന്ത്രി ഇ.അഹമ്മദ്‌ സ്മരണിക പ്രകാശിപ്പിക്കും. ഇന്ത്യൻ സർക്കസിന്റെ ചരിത്രം വിശദീകരിക്കുന്ന ലഘുചിത്രവും പ്രദർശിപ്പിക്കുന്നതാണ്‌.

മറുപുറംഃ- ഇന്ത്യ കണ്ട ഏറ്റവും വലിയ സർക്കസുകളിക്കാരെ ആദരിക്കുകകൂടി വേണം. അങ്ങിനെയൊരു പരിപാടിയുണ്ടെങ്കിൽ കേരളാമുഖ്യമന്ത്രി ഉമ്മൻചാണ്ടിയേയും കുഞ്ഞാലിക്കുട്ടിയേയുമൊക്കെ ക്ഷണിക്കണേ...ഇതുപോലത്തെ ട്രപ്പീസുകളിക്കാരെ കീലേരി സർക്കസുകാർവരെ കണ്ടിട്ടില്ല. എങ്ങിനെ നിലത്തിട്ടാലും നാലുകാലിൽ. പൂച്ചസമം. ഇന്ത്യൻ സർക്കസിന്റെ ഭാവി ഇവരുടെ കൈകളിൽ ഭദ്രം...
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.